സഹകരണസമരം: പ്രശ്നപരിഹാരമില്ളെങ്കില്‍ സമരരീതി പുനര്‍നിര്‍ണയിക്കും –യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: അഖിലകക്ഷി നിവേദകസംഘം കേന്ദ്രസര്‍ക്കാറിനെ സമീപിച്ചശേഷവും സഹകരണവിഷയത്തില്‍ പരിഹാരം ഉണ്ടാകുന്നില്ളെങ്കില്‍ കേന്ദ്രനീക്കത്തിനെതിരെ നടത്തേണ്ട സമരരീതിയെപ്പറ്റി വീണ്ടും യോഗംചേര്‍ന്ന് തീരുമാനിക്കാന്‍ യു.ഡി.എഫില്‍ ധാരണ. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന മുന്നണിയോഗത്തില്‍ ഏറെനേരം നീണ്ട രൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഐകകണ്ഠ്യേനയുള്ള തീരുമാനം.
അതേസമയം, സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തെ സംസ്ഥാനസര്‍ക്കാറിനൊപ്പം യോജിച്ച് ഒറ്റക്കെട്ടായി മുന്നണി എതിര്‍ക്കും. അതിന്‍െറ ഭാഗമായി സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച ചേരുന്ന നിയമസഭാസമ്മേളനത്തില്‍ അക്കാര്യത്തില്‍ യോജിച്ചപ്രമേയം പാസാക്കും. കൂടാതെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ അഖിലകക്ഷി നിവേദകസംഘം സമീപിക്കണമെന്ന് തീരുമാനിച്ചാല്‍ സഹകരിക്കാനും മുന്നണിയോഗം തീരുമാനിച്ചു.
അഖിലകക്ഷി നിവേദകസംഘം കേന്ദ്രസര്‍ക്കാറിനെ കണ്ടശേഷവും പരിഹാരം ഉണ്ടാകുന്നില്ളെങ്കില്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് മുന്നണിയോഗശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അതുമായി ബന്ധപ്പെട്ട പ്രക്ഷോഭപരിപാടികള്‍ യു.ഡി.എഫ് ചര്‍ച്ചചെയ്ത് തീരുമാനിക്കും. സഹകരണബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ മാറാനും പുതിയവ നല്‍കാനും അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാറുമായി മുന്നണി സഹകരിക്കും.
പ്രശ്നത്തില്‍ സഹകരണ ജീവനക്കാരും സഹകരണസംഘങ്ങളിലെ ഭാരവാഹികളും യോജിച്ച് സമരം നടത്തുന്നതിനും യു.ഡി.എഫ് യോഗം തീരുമാനിച്ചു. അതേസമയം, ഇടതുമുന്നണിയുമായി ചേര്‍ന്ന് സംയുക്ത സമരം ഉണ്ടാകുമോയെന്ന ചോദ്യത്തോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല. പിന്നീട് മാധ്യമങ്ങളെ കണ്ട വി.എം. സുധീരന്‍, യോജിച്ച സമരത്തിന് യു.ഡി.എഫ് തീരുമാനിച്ചിട്ടില്ളെന്ന് പറഞ്ഞു. തന്‍െറ നിലപാട് മുന്നണിയോഗം തള്ളിയെന്ന നിലയില്‍ ചില ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.