സുധാകർ റെഡ്ഡി തുടർന്നേക്കും
text_fieldsകൊല്ലം: സി.പി.െഎ പാർട്ടി കോൺഗ്രസിന് തിരശ്ശീല വീഴാൻ ഒരുദിവസം മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാതെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കം സജീവമായി. എസ്. സുധാകർ റെഡ്ഡിയെ ജന.സെക്രട്ടറി സ്ഥാനത്ത് നിലനിർത്തി അതുൽകുമാർ അഞ്ജാൻ, ഡി. രാജ എന്നിവരെ ഡെപ്യൂട്ടി ജന.സെക്രട്ടറിമാരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. രണ്ട് ഡെപ്യൂട്ടി ജന.സെക്രട്ടറിമാരെ തെരഞ്ഞെടുക്കണെമങ്കിൽ ഭരണഘടനാഭേദഗതി വേണ്ടിവരുമെന്നതിനാൽ അതിനുള്ള നീക്കവും നടക്കുന്നുണ്ട്.
വയസ്സന്മാരുടെ കൂട്ടമാണ് ദേശീയതലത്തിൽ പാർട്ടിയെ നയിക്കുന്നതെന്ന സമ്മേളനപ്രതിനിധികളുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് കേന്ദ്രനേതൃത്വത്തിൽ അഴിച്ചുപണിക്ക് കളം ഒരുങ്ങുന്നത്. ഇന്നലെ നടന്ന ചർച്ചയിലും കേന്ദ്രനേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണുണ്ടായത്. ഇത്തരത്തിൽ പാർട്ടിക്ക് മുന്നോട്ടുപോകാനാകില്ലെന്ന് സംസാരിച്ച പ്രതിനിധികളിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.
ദേശീയ കൗൺസിലിൽ കേരളത്തിൽനിന്ന് നിലവിൽ 14 അംഗങ്ങളാണുള്ളത്. ഇക്കുറിയത് 15 ആകുമെന്നാണ് സൂചന. സി.എൻ. ചന്ദ്രൻ, കേന്ദ്ര കൺട്രോൾ കമീഷൻ അംഗമായ സി.എ. കുര്യൻ, എ.െഎ.വൈ.എഫ് പ്രതിനിധിയായി എത്തിയ കെ. രാജൻ എം.എൽ.എ എന്നിവർ ദേശീയ കൗൺസിലിൽനിന്ന് ഒഴിവായേക്കും. ഇവർക്ക് പകരം കെ.പി. രാജേന്ദ്രൻ, മുല്ലക്കര രത്നാകരൻ, പി. പ്രസാദ് എന്നിവർ കൗൺസിലിൽ ഉൾപ്പെട്ടേക്കും. ദേശീയ സെക്രേട്ടറിയറ്റിൽ കേരളത്തിൽനിന്ന് കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനുമാണുള്ളത്. പന്ന്യൻ രവീന്ദ്രൻ സെക്രേട്ടറിയറ്റിൽനിന്ന് ഒഴിയുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കിൽ ദേശീയ എക്സിക്യൂട്ടിവ് അംഗമായ ബിനോയ് വിശ്വം സെക്രേട്ടറിയറ്റിൽ എത്താനാണ് സാധ്യത. ബിനോയ് വിശ്വം സെക്രേട്ടറിയറ്റിലെത്തിയാൽ പ്രകാശ്ബാബുവോ സി. ദിവാകരനോ എക്സിക്യൂട്ടിവിലെത്തിയേക്കും.
കെ.ഇ. ഇസ്മയിൽ എക്സിക്യൂട്ടിവിൽ തുടരുമോയെന്ന സംശയവും ബാക്കിയുണ്ട്. ഇസ്മയിൽ സെക്രേട്ടറിയറ്റിൽ എത്തുമെന്ന സാധ്യതയും അദ്ദേഹവുമായി ബന്ധെപ്പട്ട വൃത്തങ്ങൾ പറയുന്നു. അമർജിത്കൗറിനെ ഡെപ്യൂട്ടി ജന. സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഒരുവിഭാഗം ഉയർത്തിയിട്ടുണ്ട്. കനയ്യകുമാർ ഉൾപ്പെടെ യുവാക്കൾ കൂടുതലായി നേതൃനിരയിൽ എത്തുമെന്ന സൂചനയുമുണ്ട്. സമ്മേളനവിവരങ്ങൾ വിശദീകരിച്ച നേതാക്കളായ ഷമിം ൈഫസിയും ബിനോയ് വിശ്വവും അത്തരത്തിലുള്ള സൂചനയാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.