മാണ്ഡ്യയിൽ സുമലതക്കായി പ്രചാരണത്തിനിറങ്ങി: കോൺഗ്രസ് നേതാക്കൾക്കെതിരെ പാർട്ടി ലീഗൽ സെൽ
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച നടി സുമലതക്കായി പ്രചാരണത്തിനിറങ്ങിയ കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് പാർട്ടി സംസ്ഥാന ലീഗൽ സെൽ റിപ്പോർട്ട്.
സഖ്യസ്ഥാനാർഥിയായ ജെ.ഡി.എസിെൻറ നിഖിൽ ഗൗഡയെ പിന്തുണക്കാതെ മാണ്ഡ്യയിലെ കോൺഗ്രസ് നേതാക്കൾ സഖ്യധർമത്തിനെതിരെ പ്രവർത്തിച്ചെന്നും അവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നുമാണ് കെ.പി.സി.സി നിയമ സെൽ-മനുഷ്യാവകാശ വിഭാഗം അധ്യക്ഷനായ സി.എം. ധനഞ്ജയ് ആവശ്യപ്പെട്ടിരിക്കുന്നത്. നിഖിൽ ഗൗഡക്കെതിരെ പ്രവർത്തിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. എന്നാൽ, അത്താഴവിരുന്നിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ നടപടി േവണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിെൻറ തീരുമാനം.
കോൺഗ്രസ് നേതാക്കളായ മുൻ എം.എൽ.എമാരായ എൻ. ചെലുവരായ സ്വാമി, പി.എം. നരേന്ദ്ര സ്വാമി, രമേശ് ഗൗഡ, കെ.ബി. ചന്ദ്രശേഖർ, മുൻ കോൺഗ്രസ് സ്ഥാനാർഥി ജി. രവി എന്നിവർക്കെതിരായ ലീഗൽ സെല്ലിെൻറ റിപ്പോർട്ടിൽ നേതൃത്വം എന്ത് തുടർനടപടി എടുക്കുമെന്നതാണ് ശ്രദ്ധേയം. ഇവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ സഖ്യത്തിെൻറ വീഴ്ചയിലേക്ക് നയിച്ചേക്കും.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം തുടരുന്ന നിഷേധാത്മക നിലപാടിൽ ജെ.ഡി.എസ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. നേതാക്കൾ പാർട്ടി തീരുമാനം മനപ്പൂർവം ലംഘിെച്ചന്നും രഹസ്യമായി ജെ.ഡി.എസ് സ്ഥാനാർഥിക്കെതിരെ നിലകൊണ്ടുവെന്നും വ്യക്തമാക്കിയുള്ള കത്താണ് കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവുവിന് സി.എം. ധനഞ്ജയ് കൈമാറിയത്.
റിപ്പോർട്ടിൽ പരാമർശിച്ച ചെലുവരായസ്വാമി ഉൾപ്പെടെ മാണ്ഡ്യയിലെ കോൺഗ്രസ് നേതാക്കൾ സുമലതയുടെ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. ഇവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഭാവിയിൽ മറ്റു നേതാക്കളും ഇത്തരം അച്ചടക്കലംഘനം നടത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.