സുമലതക്ക് മൈസൂരു-കുടക് വാഗ്ദാനം ചെയ്ത് ജെ.ഡി-എസ്
text_fieldsബംഗളൂരു: നടി സുമലത, മാണ്ഡ്യ സീറ്റിൽ മത്സരിക്കുന്നത് ഒഴിവാക്കാൻ വിജയസാധ്യതയുള്ള ൈമസൂരു-കുടക് സീറ്റ് ത്യജിക്കാൻ തയാറായി ജനതാദൾ എസ്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവ സം പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും മകനും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാ മിയും ബംഗളൂരുവിലെ ഹോട്ടലിൽ സുമലതയുമായി കൂട്ടിക്കാഴ്ച നടത്തിെയങ്കിലും സുമലത അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
കോൺഗ്രസും ജെ.ഡി-എസുമായുള്ള സീറ്റ് വിഭജനം തീരുമാനമായിട്ടില്ലെങ്കിലും മൈസൂരു- കുടക്, മാണ്ഡ്യ, ഹാസൻ അടക്കമുള്ള പത്തോളം സീറ്റുകളാണ് ദൾ ആവശ്യപ്പെടുന്നത്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തിന് സുരക്ഷിത മണ്ഡലമായി ദേവഗൗഡയുടെ കുടുംബം നോട്ടമിട്ടതാണ് മാണ്ഡ്യ.
തങ്ങളുടെ അഭിമാന സീറ്റായ മാണ്ഡ്യയിൽ ബി.ജെ.പി കാര്യമായ എതിരാളിയല്ലാത്തതിനാൽ സുമലതയിൽനിന്നുള്ള ഭീഷണി എങ്ങനെയെങ്കിലും ഒഴിവാക്കാനാണ് ജെ.ഡി-എസ് ശ്രമം. മത്സരിക്കുന്നെങ്കിൽ മാണ്ഡ്യയിൽ മാത്രമെന്ന് സുമലത പലവട്ടം വ്യക്തമാക്കുകയും പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തത് ജെ.ഡി-എസിനെ അസ്വസ്ഥമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.