േയാഗി ആദിത്യനാഥിെൻറ തെലങ്കാന പതിപ്പുമായി ബി.ജെ.പി
text_fieldsഹൈദരാബാദ്: േയാഗി ആദിത്യനാഥിന് പിന്നാലെ മറ്റൊരു സന്യാസികൂടി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുേമാ? നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ തെലങ്കാനയിലാണ് ചർച്ച.കിഴക്കൻ ഗോദാവരി ജില്ലയിലെ കാക്കിനാടയിലുള്ള ശ്രീപീഠം മേധാവി സ്വാമി പരിപൂർണാനന്ദ ബി.ജെ.പിയിൽ ചേരുമെന്ന് ഉറപ്പായിട്ടുണ്ട്.വിജയദശമി ദിനത്തിൽ ഇദ്ദേഹം പാർട്ടിയിലെത്തുമെന്നാണ് കരുതുന്നത്. പിന്നാലെ, സ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിക്കുമെന്നും അഭ്യൂഹം പടർന്നു. തെലങ്കാനയിലെ ഹിന്ദു സമൂഹത്തിനിടയിൽ സ്വാധീനമുള്ള വ്യക്തിയാണ് പരിപൂർണാനന്ദ. ഇദ്ദേഹം രാഷ്ട്രീയത്തിൽ മാതൃകാപുരുഷനായി കാണുന്നത് നരേന്ദ്ര മോദിയെയാണ്. ‘മൂന്നാംകണ്ണ്’ എന്ന പേരിൽ മോദിയെ കുറിച്ച് പുസ്തകവും എഴുതിയിട്ടുണ്ട്.
തെലങ്കാനയിലെ ഹിന്ദുക്കളുടെ അവകാശത്തിനുവേണ്ടി പോരാടുക എന്നതാകും തെൻറ ദൗത്യമെന്ന് ‘ഫസ്റ്റ് പോസ്റ്റു’മായി സംസാരിക്കവെ സ്വാമി പറഞ്ഞു. ഒപ്പം സംസ്ഥാനത്തിെൻറ സമഗ്ര വികസനത്തിനുള്ള പദ്ധതികളും ആവിഷ്കരിക്കും. ദേശീയ അധ്യക്ഷൻ അമിത് ഷാ, ജന. സെക്രട്ടറി റാം മാധവ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുമായി ചർച്ച നടത്തിയാണ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചത്. രാഷ്ട്രീയം ഇപ്പോൾ അഴുകിയ നിലയിലാണ്. അത് ആത്മീയ സാധനയായി മാറണം. എങ്കിലേ രാജ്യത്തിനും ജനങ്ങൾക്കും ഗുണമുണ്ടാകൂ.
സന്യാസിമാരെപ്പോലെ രാഷ്ട്രീയക്കാരും ത്യാഗസന്നദ്ധരാകണം. ഇക്കാര്യത്തിൽ നരേന്ദ്ര മോദി മാതൃകയാണ്.
രാഷ്ട്രീയത്തിെൻറ ശുദ്ധികലശം അടിയന്തര ആവശ്യമാണ്. ഇതു പരിഗണിച്ചാണ് രാഷ്ട്രീയത്തിൽ വരുന്നത്. പല പാർട്ടിയിലും എനിക്ക് അനുയായികളുണ്ട്. എന്നാൽ, മോദിയുടെ സ്വാധീനം കൊണ്ടാണ് ബി.ജെ.പിയിൽ ചേരുന്നത്.ഞാനൊരു പൂർണ ഹിന്ദുവാണ്. അതിനർഥം മറ്റു മതങ്ങളെ നിരാകരിക്കുന്നു എന്നല്ല. എല്ലാ മതങ്ങളെയും പരിഗണിക്കും. അവരവരുടെ വിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം അംഗീകരിക്കും. പക്ഷേ, ഇതൊന്നും ഹിന്ദുക്കളുടെ ചെലവിൽ ആകരുതെന്നും പരിപൂർണാനന്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.