ടി. ശശിധരന്‍ സി.പി.ഐയിലേക്ക്
text_fieldsതൃശൂര്‍: ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി. ശശിധരന്‍ സി.പി.എം വിടുന്നു. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍നിന്ന് താല്‍ക്കാലികമായി പിന്മാറുന്നുവെന്നാണ് പറയുന്നതെങ്കിലും, ജൂണില്‍ കുട്ടംകുളം സമരസ്മരണയോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ എ.ഐ.വൈ.എഫ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷകനായി തീരുമാനിച്ചിരിക്കുന്നത് ശശിധരനെയാണ്. ഇത് സി.പി.ഐയിലേക്കുള്ള പോക്കിന്‍െറ ഭാഗമാണെന്നാണ് സൂചന. ഇപ്പോള്‍ മാള ഏരിയ കമ്മിറ്റിയംഗമാണ്.
ഗുരുതര ഗ്രൂപ് പ്രവര്‍ത്തനവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും നടത്തിയവരെ പോലും നേതൃപദവിയിലേക്ക് തിരിച്ചെടുത്തപ്പോഴും പാര്‍ട്ടിയെടുത്ത അച്ചടക്ക നടപടി സ്വീകരിച്ച് ഒതുങ്ങിക്കഴിയുകയായിരുന്ന ശശിധരന്‍ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ളെന്ന് ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഇത് സി.പി.എം അവഗണിക്കുകയായിരുന്നു. ഫേസ്ബുക്കിലെ അഭിപ്രായത്തിനപ്പുറത്തേക്ക് ശശിധരനും പ്രതികരിച്ചില്ല. പക്ഷെ, മന്ത്രിയുള്‍പ്പെടെ സി.പി.ഐ സംസ്ഥാന നേതാക്കള്‍ രണ്ടുതവണ ചര്‍ച്ച നടത്തി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ആറുവര്‍ഷം ബ്രാഞ്ച് കമ്മിറ്റിയില്‍ ഒതുക്കിയിട്ട ശേഷമാണ് തീപ്പൊരി പ്രാസംഗികനെന്ന വിശേഷണമുള്ള പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റിയംഗത്തെ ഏരിയകമ്മിറ്റി അംഗമാക്കാനുള്ള തീരുമാനം സി.പി.എം നടപ്പാക്കിയത്. 2006ല്‍ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ അദ്ദേഹത്തിന് പാര്‍ട്ടി അനുവദിച്ച സ്ഥാനക്കയറ്റം 2013 ആഗസ്റ്റില്‍ ചേര്‍ന്ന സി.പി.എം മാള എരിയകമ്മിറ്റി യോഗമാണ് അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.