തമിഴ്നാട്ടിലും കോണി കയറുമോ ലീഗ് പ്രതീക്ഷ രാമനാഥപുരത്ത്
text_fieldsചെന്നൈ: കേരളത്തിനു പുറത്തുനിന്ന് ഇത്തവണ പാർട്ടിക്ക് ലോക്സഭാം ഗം ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ്. തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷിയായ മുസ്ലിംലീഗിന ് അനുവദിച്ച രാമനാഥപുരം സീറ്റിൽ തികഞ്ഞ വിജയപ്രതീക്ഷയാണ് പാർട് ടിക്ക്. അന്തരിച്ച ഡി.എം.കെ നേതാവ് കരുണാനിധിയുമായി പാർട്ടി അഖിലേന് ത്യ പ്രസിഡൻറ് പ്രഫ. കെ.എം. ഖാദർ മൊയ്തീന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇത് നന്നായി അറിയാവുന്ന സ്റ്റാലിനും മുസ്ലിംലീഗിന് മതിയായ പ്രാമുഖ്യം നൽകുന്നു.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഗിന് വെല്ലൂർ സീറ്റാണ് നൽകിയത്. ആ തെരഞ്ഞെടുപ്പിൽ ജയലളിത തരംഗത്തിൽ ജയിക്കാനായില്ല. ഇപ്രാവശ്യം വെല്ലൂർ സീറ്റ് തെൻറ മകനായ കതിർ ആനന്ദിന് നൽകണമെന്ന് ഡി.എം.കെയിലെ മുതിർന്ന നേതാവായ ദുരൈമുരുകൻ ആവശ്യപ്പെട്ടതോടെയാണ് രാമനാഥപുരം ലീഗിന് നൽകിയത്.
ഖാദർ മൊയ്തീെൻറ ഏറെ വിശ്വസ്തനായി അറിയപ്പെടുന്ന സ്വകാര്യ കൊറിയർ കമ്പനി ഉടമയായ കെ. നവാസ് കനിയാണ് ലീഗ് സ്ഥാനാർഥി. ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാവുന്നതിനുമുേമ്പ നവാസ്കനി വോട്ടർമാർക്കിടയിലേക്ക് ഇറങ്ങിച്ചെന്നിരുന്നു. ‘കോണി’ ചിഹ്നത്തിലാണ് മത്സരം. ലീഗിന് സീറ്റ് വിട്ടുകൊടുത്തതിൽ തുടക്കത്തിൽ ഡി.എം.കെ പ്രവർത്തകർക്കിടയിൽ അസ്വാരസ്യം പ്രകടമായിരുെന്നങ്കിലും ഉന്നത ഇടപെടലോടെ നിലവിൽ ഘടകകക്ഷികൾ സജീമായി രംഗത്തിറങ്ങിയിട്ടുണ്ട്.
മുസ്ലിംകൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണിത്. കോൺഗ്രസിെൻറ ശക്തികേന്ദ്രം കൂടിയാണ് രാമനാഥപുരം. അണ്ണാ ഡി.എം.കെയിൽനിന്ന് ഇൗയിടെ ബി.ജെ.പിയിലേക്കു ചേക്കേറിയ മുൻമന്ത്രി നയിനാർ നാഗേന്ദ്രനാണ് മുഖ്യ എതിരാളി. മികച്ച സംഘാടകൻകൂടിയായ നയിനാർ നാഗേന്ദ്രൻ 2001-06 കാലയളവിൽ ജയലളിത മന്ത്രിസഭയിൽ അംഗമായിരുന്നു. അണ്ണാ ഡി.എം.കെയിലെ മുതിർന്ന നേതാവായ അൻവർരാജയാണ് നിലവിലെ എം.പി.
മുത്തലാഖ് ബില്ലിനെതിരെ പാർലമെൻറിൽ ഇദ്ദേഹം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അണ്ണാ ഡി.എം.കെ മുന്നണിയിൽ ബി.ജെ.പിക്ക് സീറ്റ് അനുവദിച്ചത് വഴിയാണ് അൻവർരാജക്ക് അവസരം നഷ്ടെപ്പട്ടത്. തീർഥാടനകേന്ദ്രവും മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറ ജന്മസ്ഥലവുമായ രാമേശ്വരം ഉൾപ്പെടുന്ന കടലോര മണ്ഡലമാണിത്.
അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ ആനന്ദും മക്കൾ നീതിമയ്യത്തിെൻറ വിജയഭാസ്കറുമാണ് കളത്തിലുള്ള മറ്റു രണ്ട് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.