അംഗബലം 21 ആയി; ഗവർണറിൽ പ്രതീക്ഷയർപ്പിച്ച് ദിനകരൻ
text_fieldsകോയമ്പത്തൂർ: അണ്ണാ ഡി.എം.കെ രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ ഗവർണറുടെ തീരുമാനം നിർണായകമാവുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിൻവലിക്കുന്നതായി അറിയിച്ച് അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനോടൊപ്പമുള്ള 19 എം.എൽ.എമാർ താൽക്കാലിക ചുമതല വഹിക്കുന്ന ഗവർണർ വിദ്യാസാഗർറാവുവിനെ സന്ദർശിച്ച് കത്ത് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വിമത എം.എൽ.എമാരെ നേരിട്ട് വിളിപ്പിച്ച് നിലപാട് ചോദിച്ചറിയുമെന്നും അല്ലെങ്കിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് ആവശ്യപ്പെേട്ടക്കുമെന്നുമാണ് ദിനകരൻ പക്ഷത്തിെൻറ പ്രതീക്ഷ.
ശനിയാഴ്ച വൈകീട്ട് മുംബൈയിൽനിന്ന് ചെന്നൈയിലെത്തിയ ഗവർണർ ചൊവ്വാഴ്ച വരെ ഇവിടെ ഉണ്ടാവും. അതിനിടെ ഗവർണർ തീരുമാനമെടുക്കാത്തപക്ഷം എം.എൽ.എമാരെയും കൂട്ടി ഡൽഹിയിൽ രാഷ്ട്രപതിയെ കാണുമെന്ന് ടി.ടി.വി. ദിനകരൻ അറിയിച്ചു. ത്യാഗവും ദ്രോഹവും തമ്മിലെ യുദ്ധമാണ് നടക്കുന്നതെന്നും ഗവർണറുടെ തീരുമാനം ഉണ്ടാവുന്നതുവരെ എം.എൽ.എമാർ പുതുച്ചേരിയിലുണ്ടാവുമെന്നും ഇവരെ ആരും തടങ്കലിൽ വെച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, വിരുതാചലം എം.എൽ.എ കലൈശെൽവൻ കൂറുമാറി വിമത എം.എൽ.എമാർ താമസിക്കുന്ന പുതുച്ചേരിയിലെ സ്വകാര്യ റിസോർട്ടിലെത്തി. ഇതോടെ ദിനകരൻ പക്ഷത്തെ എം.എൽ.എമാരുടെ അംഗബലം 21 ആയി. ദിനകരൻ ക്യാമ്പ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഭരണപക്ഷം പലവിധ തന്ത്രങ്ങളാണ് മെനയുന്നത്. തിങ്കളാഴ്ച ചെന്നൈയിലെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് പാർട്ടി ഉന്നതാധികാര സമിതിയോഗം വിളിച്ചുകൂട്ടി ഒൗദ്യോഗികപക്ഷം നിർണായക തീരുമാനങ്ങളെടുക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് എടപ്പാടി പളനിസാമിയെ നീക്കില്ലെന്ന കടുത്ത നിലപാടിലാണിവർ. ദിനകരൻ പക്ഷത്തെ എം.എൽ.എമാർക്ക് സ്പീക്കർ അയോഗ്യത കൽപിക്കുകയും ഡി.എം.കെ എം.എൽ.എമാരുടെ പേരിൽ നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ ഉപയോഗപ്പെടുത്തി ശിക്ഷണ നടപടി സ്വീ
കരിക്കുകയും ചെയ്താൽ ഭൂരിപക്ഷം തെളിയിക്കാൻ പ്രയാസമുണ്ടാവില്ലെന്നാണ് ഭരണപക്ഷം കുതുന്നത്.
ഇതിെൻറ ഭാഗമായി മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് കത്ത് നൽകിയതിെൻറ പേരിൽ പാർട്ടി വിപ്പ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സ്പീക്കർ ദിനകരൻ പക്ഷത്തെ എം.എൽ.എമാർക്ക് നോട്ടീസ് അയച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.