ചന്ദ്രേശഖർ റാവുതന്നെ കരുത്തൻ; സത്യപ്രതിജ്ഞ ഇന്ന്
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ തകർപ്പൻ ജയം നേടിയ തെലങ്കാന രാഷ്ട്രീയ സമിതിയുടെ (ടി.ആർ .എസ് ) നിയമസഭ കക്ഷി നേതാവായി പാർട്ടി പ്രസിഡൻറ് കെ. ചന്ദ്രേശഖർ റാവുവിനെ തെരഞ്ഞെ ടുത്തു. ഇതോടെ രണ്ടാംതവണയും റാവു മുഖ്യമന്ത്രിയാവും. തെലങ്കാന ഭവനിൽ ചേർന്ന എം.എൽ.എമ ാരുടെ യോഗം െഎകകണ്േഠ്യനയാണ് നേതാവിനെ തീരുമാനിച്ചത്. 119 അംഗ സഭയിൽ ടി.ആർ.എസിന് 88 സീറ്റുകളുണ്ട്. ഗജ്വൽ മണ്ഡലത്തിൽനിന്ന് 58,290 വോട്ടുകളൂടെ ഭൂരിപക്ഷത്തിനാണ് റാവു തെ രഞ്ഞെടുക്കപ്പെട്ടത്.
64 കാരനായ കെ.സി.ആർ എന്ന കൽവകുണ്ഡ്ല ചന്ദ്രശേഖർ റാവു തെലങ് കാന സംസ്ഥാനത്തിെൻറ ശിൽപി എന്ന പേരിലാണ് അറിയപ്പെടുന്നത്. മുഖ്യമന്ത്രിയായി വ്യാഴാഴ്ച ഉച്ചക്ക് 1.30ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ ചടങ്ങിൽ ഗവർണർ കെ.ഇ.എസ്.എൽ നരസിംഹൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അഞ്ചു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു. പണ്ഡിറ്റുമാരുമായി കൂടിയാലോചിച്ചശേഷമാണ് റാവു സത്യപ്രതിജ്ഞ സമയം തീരുമാനിച്ചത്.
2014ൽ 34 ശതമാനം വോട്ട് നേടിയ ടി.ആർ.എസ് ഇത്തവണ 47 ശതമാനം വോട്ട് നേടിയാണ് ഭരണം നിലനിർത്തിയത്. 13 ശതമാനം കൂടുതൽ. അതേസമയം, കോൺഗ്രസിനും ടി.ഡി.പിക്കും എട്ടുശതമാനം വോട്ട് േചാർച്ചയുണ്ടായി. കഴിഞ്ഞതവണ എട്ടു സീറ്റുകളുണ്ടായിരുന്ന എം.െഎ.എമ്മിന് ഇക്കുറി ഏഴു സീറ്റാണുള്ളത്. അവരുടെ വോട്ട് 3.8 ശതമാനത്തിൽ നിന്ന് 2.7 ലേക്ക് ഇടിഞ്ഞു. 2014ൽ 7.1 ശതമാനം വോട്ട് നേടിയ ബി.െജ.പിക്ക് ഇക്കുറി ഏഴു ശതമാനം വോട്ടു നേടാനായെങ്കിലും ഒരു സീറ്റിൽ ഒതുങ്ങേണ്ടിവന്നു. കഴിഞ്ഞ സഭയിൽ അഞ്ച്അംഗങ്ങളുണ്ടായിരുന്ന ബി.െജ.പിക്ക് സീറ്റുതകർച്ച കനത്ത ആഘാതമാണുണ്ടാക്കിയത്.
തെരെഞ്ഞടുപ്പിൽ തോറ്റവരും ജയിച്ചവരും തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടവരാണെന്നും പാർട്ടിയിലെ ചില ഭിന്നതകളാണ് ചില സീറ്റുകളിൽ തോൽവിക്ക് കാരണമായതെന്നും ചന്ദ്രശേഖർ റാവു വാർത്താലേഖകരോട് പറഞ്ഞു. ഖമ്മം ജില്ലയിൽ പ്രതീക്ഷിച്ച വിജയം നേടാൻ പാർട്ടിക്ക് കഴിഞ്ഞില്ല.
കേന്ദ്ര സർക്കാർ സംസ്ഥാനത്തിെൻറ അധികാരങ്ങളിൽ കൈകടത്തുകയാണ്. ഗ്രാമ, നഗര വികസനങ്ങളിലും ആരോഗ്യ വിഷയത്തിലും കേന്ദ്രം ഇടപെടുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്തിന് കാർഷികരംഗത്തും സാമ്പത്തിക മേഖലയിലും പുതിയ മാതൃകകൾ സൃഷ്ടിക്കാൻ കഴിയണം-കെ.സി.ആർ പറഞ്ഞു. ബി.ജെ.പി മാത്രമല്ല, കോൺഗ്രസും അവസരവാദ രാഷ്്്ട്രീയമാണ് കളിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞതവണ തെരഞ്ഞെടുപ്പിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും സർക്കാർ നിറവേറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ സർവിസിലെ ഒഴിവുകൾ മുഴുവൻ ഉടൻ നികത്തുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.