ഗദ്ദർ കോൺഗ്രസിലേക്കില്ല; മതേതരത്വ പോരാട്ടത്തെ പിന്തുണക്കും
text_fieldsഹൈദരാബാദ്: കോൺഗ്രസിൽ ചേരില്ലെന്നും എന്നാൽ, പാർട്ടിയുടെ മതേതരത്വ സംരക്ഷണത്തിനായുള്ള പോരാട്ടത്തെ പിന്തുണക്കുമെന്നും വിപ്ലവ കവി ഗദ്ദർ. പ്രതിപക്ഷം പിന്തുണച്ചാൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ മത്സരിക്കും. എന്നാൽ, ഇക്കാര്യത്തിൽ ഒരു പാർട്ടിയും പ്രതികരണമറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗദ്ദർ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെയും സന്ദർശിച്ചിരുന്നു. ഇൗ കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഭരണഘടനയും മതേതരത്വവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് താൻ രണ്ടുവർഷമായി രാജ്യവ്യാപകമായി പ്രചാരണത്തിലായിരുന്നുവെന്ന് ഗദ്ദർ പറഞ്ഞു. പാട്ടും പ്രസംഗവുമായി ഞാൻ ഒന്നര ലക്ഷം കി.മീറ്റർ സഞ്ചരിച്ചു. രാജ്യത്ത് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഭീഷണിയിലാണ്.
കേന്ദ്രവും തെലങ്കാന സർക്കാറും ജന്മിത്വ, ജാതി സമ്പ്രദായത്തിെൻറ കുഴിയിൽ വീണിരിക്കുകയാണ്. 70കാരനായ ഞാൻ ആദ്യമായാണ് േവാേട്ടഴ്സ് ലിസ്റ്റിൽ പേര് ചേർത്തത്. അമ്പതു വർഷമായി വിപ്ലവ പ്രസ്ഥാനങ്ങളോടൊപ്പം പ്രവർത്തിച്ചു. അംബേദ്കറുടെയും ജ്യോതി റാവു ഫുലെയുടെയും തത്ത്വങ്ങൾ പാർട്ടിയുടെ ആശയങ്ങളായി ഉൾക്കൊള്ളണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, അവരതിന് തയാറാവാത്തതിനാൽ താൻ പ്രസ്ഥാനം വിട്ടൂവെന്ന് ഗദ്ദർ പറഞ്ഞു.
വിപ്ലവ പ്രസ്ഥാനമായ പീപ്ൾസ് വാർ ഗ്രൂപ്പിെൻറ സാംസ്കാരിക സംഘടനയായ ജന നാട്യ മണ്ഡലിെൻറ സ്ഥാപകനാണ് ഗദ്ദർ. 1997ൽ സെക്കന്ദരാബാദിലെ വീട്ടിൽവെച്ച് ഇദ്ദേഹത്തെ അജ്ഞാതർ വെടിവെച്ചിരുന്നു. ചില വെടിയുണ്ടകൾ ശരീരത്തിൽനിന്ന് ഡോക്ടർമാർ നീക്കിയിരുന്നു. എന്നാൽ, ഒരു ബുള്ളറ്റ് ഇപ്പോഴും ഗദ്ദറിെൻറ നെട്ടല്ലിൽ അവശേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.