ബി.ജെ.പി ചിത്രത്തിലില്ലെന്ന് ടി.ആർ.എസും കോൺഗ്രസും
text_fieldsഹൈദരാബാദ്: തെലങ്കാന നിയമസഭ തെരെഞ്ഞടുപ്പിൽ ബി.ജെ.പിക്ക് ഒരു പങ്കുമില്ലെന്ന വാദവുമായി ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയും (ടി.ആർ.എസ്) പ്രതിപക്ഷമായ കോൺഗ്രസും രംഗത്തുവന്നു. ടി.ആർ.എസും കോൺഗ്രസും തമ്മിലാണ് നേരിട്ട് പോരാട്ടം. എന്നാൽ, ഇരു പാർട്ടികളുടെയും അവകാശവാദം തള്ളിയ ബി.ജെ.പി ദക്ഷിണേന്ത്യയിലെ വിജയക്കുതിപ്പ് തെലങ്കാനയിൽ നിന്നാകുമെന്ന് പ്രഖ്യാപിച്ചതോടെ പ്രചാരണത്തിന് ചൂടുപിടിച്ചു.
പിരിച്ചുവിട്ട സഭയിൽ ബി.ജെ.പിക്ക് അഞ്ച് സീറ്റുകളുണ്ടായിരുന്നു. ഇത്തവണ ഒന്നോ രണ്ടോ സീറ്റുകളിൽ അവർ ഒതുങ്ങുമെന്ന് കോൺഗ്രസ് വക്താവ് ആർ.സി. ഖുംതിയ പറഞ്ഞു. ടി.ആർ.എസ് നേതാവ് കെ.ടി. രാമ റാവുവും ഇതേ അഭിപ്രായം തെന്നയാണ് പ്രകടിപ്പിച്ചത്. പല മണ്ഡലങ്ങളിലും ബി.ജെ.പി രംഗത്തില്ലെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം. കോൺഗ്രസാണ് പ്രധാന എതിരാളിയെന്നും അദ്ദേഹം വ്യക്തമാക്കി. പിരിച്ചുവിട്ട സഭയിലെ ഒരു ബി.ജെ.പി അംഗം പോലും ഇനി തെരെഞ്ഞടുക്കപ്പെടാൻ സാധ്യതയിെല്ലന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി ഇക്കുറി വിജയം ഉറപ്പിച്ചതായി ഖുംതിയ പറഞ്ഞു. അതേസമയം തൂക്കുസഭ വന്നാൽ ബി.ജെ.പി നിർണായക പങ്കുവഹിക്കുമെന്നാണ് പാർട്ടി നേതാവ് ജി.വി.എൽ. നരസിംഹ റാവുവിെൻറ അവകാശവാദം. 2014ൽ െതലുഗു ദേശം പാർട്ടിയുമായി (ടി.ഡി.പി) ചേർന്നാണ് ബി.െജ.പി മത്സരിച്ചത്.
ഇതിനിടെ കോൺഗ്രസ്-ടി.ഡി.പി സഖ്യം ആദ്യസ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. ആദ്യപട്ടികയിൽ കോൺഗ്രസിന് 29 സ്ഥാനാർഥികളുണ്ട്. കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എൻ. ഉത്തംകുമാർ റെഡ്ഡി, വർക്കിങ് പ്രസിഡൻറ് എ. രേവനാഥ് റെഡ്ഡി, പ്രചാരണ കമ്മിറ്റി അധ്യക്ഷൻ മല്ലു ഭട്ടി വിക്രംമർക എന്നിവർ സിറ്റിങ് സീറ്റുകളിൽ വീണ്ടും ജനവിധി തേടുന്നുണ്ട്. ഡിസംബർ ഏഴിനാണ് തെരഞ്ഞെടുപ്പ്. ഫലം 11ന് പുറത്തുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.