തെലങ്കാനയിൽ സാധ്യതകളിലേക്ക് കരുക്കൾനീക്കി പാർട്ടികൾ
text_fieldsഹൈദരാബാദ്: ഫലമറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ അടുത്ത അഞ്ചുവർഷം ഇന്ത്യയി ലെ ഏറ്റവും പ്രായംകുറഞ്ഞ സംസ്ഥാനമായ തെലങ്കാന ആരു ഭരിക്കുമെന്നുള്ള ആകാംക്ഷയിലാണ് രാജ്യം.
45 കേന്ദ്രങ്ങളിലായുള്ള ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ കനത്ത സുരക്ഷയ ിൽ എണ്ണാൻ തുടങ്ങിയാൽ ഉച്ചയാവുന്നതിനു മുെമ്പ ഏകദേശചിത്രം തെളിയും. ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ഭൂരിഭാഗവും കെ. ചന്ദ്രശേഖര റാവു നയിക്കുന്ന തെലങ്കാന രാഷ്ട്രസമിതി തന്നെ അധികാരത്തിലേറുമെന്നാണ് കാണിക്കുന്നത്. ഒപ്പം, പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് നയിക്കുന്ന പീപ്ൾസ് ഫ്രണ്ടും ശുഭപ്രതീക്ഷയിൽ ആണ്. ചില പ്രവചനങ്ങളിൽ തൂക്കുസഭക്കുള്ള സാധ്യതയും കാണുന്നു. അതിനിടെ, വിവിധ പാർട്ടികളും നേതാക്കളും അധികാരത്തിലേക്ക് തങ്ങളുടേതായ കരുനീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മജ്ലിെസ ഇത്തിഹാദുൽ മുസ്ലിമീൻ പ്രസിഡൻറ് അസദുദ്ദീൻ ഉവൈസിയുമായി ഒൗപചാരികമായി ഉച്ചഭക്ഷണം കഴിച്ചതും പീപ്ൾസ് ഫ്രണ്ട് നേതാക്കൾ ഗവർണർ ഇ.എൽ. നരസിംഹവുമായി കൂടിക്കാഴ്ച നടത്തിയതും നൽകുന്ന സൂചനകൾ ഇതാണ്.
സംസ്ഥാന കോൺഗ്രസ് പ്രസിഡൻറും മുഖ്യമന്ത്രിയാവാൻ സാധ്യത കൽപിക്കുന്നയാളുമായ എൻ. ഉത്തംകുമാർ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം പീപ്ൾസ് ഫ്രണ്ടിനെ ഏറ്റവുംവലിയ ഒറ്റകക്ഷിയായി കണ്ട് സർക്കാർ രൂപവത്കരണത്തിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. ടി.ആർ.എസ് അധികാരം നിലനിർത്തുമെന്നും തെൻറ പാർട്ടി പിന്തുണക്കുമെന്നും അസദുദ്ദീൻ ഉവൈസിയും വ്യക്തമാക്കിയിട്ടുണ്ട്. ഇനി, തൂക്കുസഭയാണെങ്കിൽ ഗവർണറിൽ നിക്ഷിപ്തമായിരിക്കും കാര്യങ്ങൾ.
എല്ലാ കണ്ണുകളും അൻഡോളിലേക്ക്
ഹൈദരാബാദ്: മേഡക് ജില്ലയിലെ അൻഡോൾ മണ്ഡലം തെലങ്കാനയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഗോത്രവർഗത്തിന് സംവരണം ചെയ്ത ഇൗ സീറ്റിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇവിടെ ജയിക്കുന്നത് ആരാണെന്നതിനെ ആശ്രയിച്ചായിരിക്കും തെലങ്കാനയുടെ ഭരണചക്രം ആരു തിരിക്കുമെന്നത്. 1957 മുതലുള്ള 14 തെരഞ്ഞെടുപ്പുകളിൽ 12 എണ്ണത്തിലും അൻേഡാളിൽ ജയിച്ച പാർട്ടിയാണ് തെലങ്കാന ഭരിച്ചത്. മുൻ ഉപമുഖ്യമന്ത്രിയായിരുന്ന കോൺഗ്രസിെൻറ ദാമോദർ രാജ നരസിംഹയും ചലച്ചിത്രനടനും മുൻ എം.എൽ.എയുമായ ബി.ജെ.പിയുടെ ബാബു മോഹനും തമ്മിലാണ് ഇവിടെ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.