തെലങ്കാനയിൽ പ്രമുഖർക്ക് സീറ്റ് നിഷേധിച്ച് ടി.ആർ.എസും ബി.ജെ.പിയും
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ ഭരണകക്ഷിയായ ‘തെലങ്കാന രാഷ്ട്ര സമിതി’ (ടി.ആർ.എസ്) സിറ്റി ങ് എം.പിയും പാർട്ടിയുടെ ലോക്സഭ നേതാവുമായ എ.പി. ജിതേന്ദർ റെഡ്ഡിക്ക് മെഹ്ബൂബ് നഗറിൽ സീറ്റില്ല. ബി.ജെ.പിയിലാകെട്ട സിറ്റിങ് എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ബന്ദാ രു ദത്താത്രേയക്ക് സെക്കന്തരാബാദിലും സീറ്റ് നിഷേധിച്ചു.
നഗർ കൂർനൂൽ മണ്ഡലത്തിൽ പാർട്ടി മുൻ അധ്യക്ഷൻ ബാംഗാരു ലക്ഷ്മണിെൻറ മകൾ ബംഗാരു ശ്രുതിയാണ് ബി.ജെ.പി സ്ഥാനാർഥി. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിെൻറ മകൾ കെ. കവിത നിസാമാബാദിൽനിന്ന് ടി.ആർ.എസ് ടിക്കറ്റിൽ വീണ്ടും ജനവിധി തേടും. ദിവസങ്ങൾക്കു മുമ്പ് ടി.ഡി.പി വിട്ട മുൻ എം.പി നാമ നാഗേശ്വര റാവു ആണ് ടി.ആർ.എസ് സ്ഥാനാർഥി.
2014ൽ 17 ലോക്സഭ മണ്ഡലങ്ങളുള്ള തെലങ്കാനയിൽ 11ലും ജയം ടി.ആർ.എസിനായിരുന്നു. കോൺഗ്രസിന് രണ്ടും ബി.ജെ.പി, ടി.ഡി.പി, വൈ.എസ്.ആർ.സി.പി, എ.െഎ.എം.െഎ.എം എന്നീ കക്ഷികൾക്ക് ഒാരോ സീറ്റും ഉണ്ട്. 16 സീറ്റിലും ജയമാണ് ടി.ആർ.എസ് പ്രതീക്ഷ. ശേഷിക്കുന്ന ഒരു സീറ്റ് സഖ്യകക്ഷിയായ എ.െഎ.എം.െഎ.എമ്മിന് മാറ്റിവെച്ചതാണ്. ഡിസംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന ജയമാണ് ടി.ആർ.എസിന് ആത്മവിശ്വാസം നൽകുന്നത്.
അതേസമയം, എം.എൽ.എമാർ വിട്ടുപോകുന്നത് കോൺഗ്രസിന് തലവേദനയായിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ 19 സീറ്റ് കോൺഗ്രസ് നേടിയിരുന്നു. ഇതിൽ ഒമ്പത് എം.എൽ.എമാർ ടി.ആർ.എസിൽ ചേരാനുള്ള തീരുമാനം വ്യക്തമാക്കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.