മുഖ്യമന്ത്രിയായി പി.കെ. ബഷീർ, സ്പീക്കറായി ഷംസുദ്ദീൻ; സഭാ കവാടത്തിൽ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധമിങ്ങനെ
text_fieldsതിരുവനന്തപുരം: ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കെതിരായ മൊഴിയിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ നോട്ടീസ് േപാലും പരിഗണനക്കെടുക്കാതെ തള്ളിയതിൽ പ്രതിഷേധിച്ച് നിയമസഭ നടപടികൾ ബഹിഷ്കരിച്ച പ്രതിപക്ഷം മുഖ്യകവാടത്തിൽ പ്രതീകാത്മകമായി സമാന്തര നിയമസഭ നടത്തി വേറിട്ട പ്രതിഷേധം ഒരുക്കി. സഭയിൽ സ്പീക്കർ അവതരണാനുമതി നിഷേധിച്ച നോട്ടീസ് അവതരിപ്പിച്ചും മുഖ്യമന്ത്രിയുടെ മറുപടിയും ഇറങ്ങിപ്പോക്കും ഉൾപ്പെടെ ഉൾക്കൊള്ളിച്ചും ആയിരുന്നു പ്രതിഷേധം.
സമാന്തരസഭയിൽ ഒാർഡർ ഒാർഡർ വിളിച്ചും പ്രസംഗം ചുരുക്കുന്നതിന് മണി അടിച്ചും എൻ. ഷംസുദ്ദീന്‍ സ്പീക്കറുടെ റോൾ ഏറ്റെടുത്തപ്പോൾ പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയിൽ 'കടക്ക് പുറത്ത്' വരെ പറഞ്ഞ് പി.കെ. ബഷീര്‍ മുഖ്യമന്ത്രിയായി. സ്വപ്ന സുരേഷും സരിതും കസ്റ്റംസിന് നല്‍കിയ മൊഴി ആധാരമാക്കി അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ പി.ടി. തോമസ് മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും കടന്നാക്രമിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ തുടങ്ങിയവരുടെ പ്രസംഗങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള മുദ്രാവാക്യംവിളികള്‍ക്കിടയില്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി 'സ്പീക്കര്‍' അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.