തിരുവനന്തപുരത്ത് ആരും ജയിക്കാം
text_fieldsകേരളത്തിൽ ഏറ്റവും ശക്തമായ ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരം മണ്ഡലത്ത ിൽ കനത്ത ഭൂരിപക്ഷത്തിൽ ജയിക്കാനാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും ബി.ജെ.പിക്കും ആഗ്രഹം. എ ങ്ങനെയും കടന്നുകയറുമെന്ന കണക്കുകൂട്ടലുമുണ്ട് എല്ലാവർക്കും.
ദേശീയ, സംസ്ഥാന ര ാഷ്ട്രീയ വിഷയങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാറിെൻറ പ്രവർത്തനവും വിശ്വാസവും വർഗീ യതയുമെല്ലാം മറയില്ലാതെയും മറയോടെയും പ്രചാരണത്തിനിടെ അത്യാവേശത്തിൽ കടന്നുപോ യി.
ദേശീയ രാഷ്ട്രീയത്തിെൻറ പ്രാധാന്യംകൊണ്ട് മാത്രമല്ല, രാഷ്ട്രീയ കേരളത്തിെൻറ തലസ്ഥാനമെന്ന നിലക്കും മൂന്നു മുന്നണികൾക്കും ജീവന്മരണ പോരാട്ടമാണ് ഇവിടെ. പ്രചാരണം അവസാനിക്കുേമ്പാൾ 2014ലെ സ്ഥിതിയല്ല തിരുവനന്തപുരത്ത്. മൂന്നാംസ്ഥാനേത്തക്ക് തള്ളപ്പെട്ടവരെന്ന അന്നത്തെ നാണംകെട്ട സ്ഥിതിമാറ്റി യു.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പം എൽ.ഡി.എഫ് എത്തിയതോടെ ആരും ജയിക്കാമെന്ന സ്ഥിതിയായി. അടിയൊഴുക്കിനൊപ്പം 50 ശതമാനത്തിലധികം വോട്ടർമാരും തങ്ങളുടെ നിലപാട് പ്രചാരണത്തിെൻറ നാലാം റൗണ്ട് തുടങ്ങും മുേമ്പ തീരുമാനിച്ചുകഴിഞ്ഞു.
2014ലെ 15,470 വോട്ടിെൻറ ഭൂരിപക്ഷം തിരുത്തി ശശി തരൂരിന് ഹാട്രിക് ലക്ഷ്യം പൂർത്തീകരിക്കാൻ തന്നെയാണ് യു.ഡി.എഫ് ഒരുങ്ങിനിൽക്കുന്നത്. ഏഴു നിയമസഭ മണ്ഡലങ്ങളിലും ലീഡ് നേടുമെന്ന ആത്മവിശ്വാസമാണ് ഇതിനുപിന്നിൽ. 2014ൽ നഗരത്തിൽ നാല് നിയമസഭ മണ്ഡലങ്ങളിൽ പിറകിൽ േപായത് തിരുത്തും. ബി.ജെ.പിയുടെ ഏക എം.എൽ.എയുള്ള നേമത്തെ അട്ടിമറി വിജയത്തിലൂടെ ഞെട്ടിക്കുമെന്ന ഉറപ്പിലാണ് കോൺഗ്രസ്. കാരണം ബി.ജെ.പിയുടെ ഹിന്ദുത്വവും സി.പി.എമ്മിെൻറ സങ്കുചിത രാഷ്ട്രീയവും ജനം തള്ളും.
2014ൽ കൈവിട്ട വിജയം കുമ്മനം രാജശേഖരനിലൂടെ തിരിച്ചുപിടിക്കുമെന്നതാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. എല്ലാ മേഖലകളിലുമുള്ള അനുകൂല ട്രെൻഡ് തങ്ങളെ കൈവിടില്ലെന്ന വിശ്വാസമാണ് അവർക്ക്. പ്രചാരണത്തിലും സംഘാടനത്തിലും എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്നിലാക്കിയതോടെ കഴിഞ്ഞ പ്രാവശ്യം പിന്നിൽപോയ ഗ്രാമീണമേഖലകളിലും ലീഡ് നേടി വ്യക്തമായ വിജയം കൈവരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞകാല തിരിച്ചടിയുടെ എല്ലാ കറയും മാറ്റി സി. ദിവാകരൻ എൽ.ഡി.എഫിന് വേണ്ടി വിജയം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസമാണ് നേതൃത്വം പ്രകടിപ്പിക്കുന്നത്. മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ മാത്രമെന്ന് ഉറക്കെപ്പറയാനും മുന്നണിക്ക് മടിയില്ല. ബി.ജെ.പി മൂന്നാംസ്ഥാനത്തേക്ക് പോകുമെന്നുതന്നെയാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.