പ്രതിപക്ഷ പ്രവര്‍ത്തനത്തില്‍ ജനത്തിന് തൃപ്തിയില്ല –തിരുവഞ്ചൂര്‍
text_fieldsകോട്ടയം: കെ. മുരളീധരനുപിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്ത്. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്‍െറ പ്രവര്‍ത്തനത്തില്‍ ജനം തൃപ്തരല്ലന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു. സര്‍ക്കാറിന്‍െറ ജന¤്രദാഹനടപടികള്‍കൊണ്ട് ജനം പൊറുതിമുട്ടിയ സാഹചര്യത്തില്‍ ഇന്നത്തെ നിലയിലുള്ള ശരാശരി പ്രതിപക്ഷമല്ല വേണ്ടത്. കബളിപ്പിക്കപ്പെട്ടെന്ന തോന്നലാണ് ഇപ്പോള്‍ സര്‍ക്കാറിനെക്കുറിച്ചുള്ളത്. ജനങ്ങളെ ശത്രുപക്ഷത്ത് കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യം പ്രയോജനപ്പെടുത്താനാണ് കഴിയേണ്ടത്. കൂടുതല്‍ ശക്തിയോടെ പ്രതിപക്ഷം പ്രവര്‍ത്തിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസിലും മുന്നണിക്കുള്ളിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. സിനിമ മേഖലയിലെ സമരം തീര്‍ക്കാന്‍ പോലും സര്‍ക്കാറിനായിട്ടില്ല. കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തത് എല്‍.ഡി.എഫ് സര്‍ക്കാറാണ്. നോട്ട് ക്ഷാമവും കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധിയും തമ്മില്‍ ബന്ധമില്ല –അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.