Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവൈസ് ചെയര്‍മാ​െൻറ...

വൈസ് ചെയര്‍മാ​െൻറ വോട്ട് അസാധുവായി; തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം

text_fields
bookmark_border
വൈസ് ചെയര്‍മാ​െൻറ വോട്ട് അസാധുവായി; തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം
cancel

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം. വൈസ് ചെയര്‍മാ​​​​െൻറ വോട്ട് അസാധുവായതി​െന തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലാണ് എല്‍.ഡി.എഫ് വിജയിച്ചത്. സി.പി.എമ്മിലെ മിനി മധു ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്​ എമ്മിലെ ജെസി ആൻറണി​െയയാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് ധാരണപ്രകാരം മുസ്​ലിംലീഗിലെ സഫിയ ജബ്ബാര്‍ രാജി​െവച്ചതിനെ തുടര്‍ന്നായിരുന്നു​ തെരഞ്ഞെടുപ്പ്​​. യു.ഡി.എഫ്-14, എല്‍.ഡി.എഫ്-13, ബി.ജെ.പി-എട്ട്​ എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. കോൺഗ്രസ്​ കൗൺസിലറായ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായരുടെയും ബി.ജെ.പി അംഗങ്ങളുടെയും വോട്ട്​ അസാധുവായതോടെ യു.ഡി.എഫ്​-എൽ.ഡി.എഫ്​ വോട്ട്​ തുല്യമായി. നറുക്കെടുപ്പിൽ ഭാഗ്യം ഇടതുമുന്നണി സ്​ഥാനാർഥി മിനി മധുവിനെ തുണച്ചു. 

കേരള കോൺഗ്രസ്​ സ്​ഥാനാർഥിയോട്​ കോൺഗ്രസിനുണ്ടായിരുന്ന അതൃപ്​തിയാണ്​ വൈസ്​ ചെയർമാ​​​​െൻറ വോട്ട്​ അസാധുവാകുന്നതിൽ കാലാശിച്ചതെന്നാണ്​ സൂചന. എന്നാൽ, അബദ്ധം പിണഞ്ഞതാണെന്നാണ്​ വൈസ്​ ചെയർമാ​​​​െൻറ നിലപാട്​. ധാരണയനുസരിച്ച്​ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായർ, ചെയർപേഴ്​സൻ തെരഞ്ഞെടുപ്പിന്​ പിന്നാലെ രാജിവെക്കുകയും ചെയ്​തു. 
ഒരംഗത്തി​​​​െൻറ ഭൂരിപക്ഷത്തില്‍ ഭരണം കൈയാളിയിരുന്ന യു.ഡി.എഫ് മുന്നണി ധാരണപ്രകാരം കേരള കോണ്‍ഗ്രസി എമ്മിന് ചെയര്‍പേഴ്‌സൻ പദം നല്‍കാനാണ് സഫിയ ജബ്ബാറിനെ രാജി​െവപ്പിച്ചത്. വൈസ് ചെയര്‍മാൻ രാജിവെച്ച്​ ലീഗിന്​ സ്​ഥാനം നൽകാനും ധാരണയുണ്ടായി. 

കേരള കോണ്‍ഗ്രസിലെ ജെസി ആൻറണിയെ ചെയര്‍പേഴ്‌സനാക്കുന്നതില്‍ യു.ഡി.എഫ്​ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്നതിനാൽ നിലവിലെ ചെയർപേഴ്​സനെ നിലനിർത്താൻ ശ്രമം നടന്നിരുന്നു. അത്​ പൊളിഞ്ഞ ഘട്ടത്തിലാണ്​ കോൺഗ്രസ്​ വഴങ്ങിയത്​. വൈസ് ചെയര്‍മാന്‍ പദം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിമതന്‍ രംഗത്തുവന്നതും തലവേദന സൃഷ്​ടിച്ചിരുന്നു. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയ ശേഷമാണ് തെരഞ്ഞെടുപ്പ്​ നേരിട്ടത്. എന്നാല്‍, വൈസ് ചെയര്‍മാ​​​​െൻറ വോട്ടുതന്നെ അസാധുവായത് യു.ഡി.എഫി​​​​െൻറ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതോടെ 18 വര്‍ഷത്തെ യു.ഡി.എഫ് സഖ്യ ഭരണത്തിനാണ് വിരാമമായത്. സംഭവത്തില്‍ സുധാകരന്‍ നായരോട് വിശദീകരണം ചോദിച്ചതായും അന്വേഷണ കമീഷനെ നിയോഗിച്ചതായും ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFldfmalayalam newspolitics newsThodupuzha Municipalitymini madhu
News Summary - Thodupuzha Municipality Power to LDF -Politics News
Next Story