തോമസ് ചാണ്ടിയുടെ പ്രസംഗം: കാനം ഇടതുമുന്നണിയെ അതൃപ്തി അറിയിക്കുമെന്ന് സൂചന
text_fieldsആലപ്പുഴ: എൽ.ഡി.എഫ് ജനജാഗ്രത യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണ യോഗത്തിൽ തോമസ് ചാണ്ടി നടത്തിയ പ്രസംഗം തള്ളിക്കളഞ്ഞ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, തെൻറ അതൃപ്തി ഇടതുമുന്നണിയെ അറിയിക്കുമെന്ന് സൂചന. വെല്ലുവിളികൾക്കോ തിരിച്ചടിക്കോ വേണ്ടിയല്ല ജനജാഗ്രത യാത്രയെന്ന് സ്വീകരണവേദിയിൽ വ്യക്തമാക്കിയ ജാഥനായകനായ അദ്ദേഹം പിന്നീട് സി.പി.െഎ ജില്ല ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ഒരുപടികൂടി കടന്ന് തോമസ് ചാണ്ടിയുടെ പ്രസംഗത്തിെൻറ ഒൗചിത്യത്തെ പരോക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു.
സോളാർ കമീഷൻ റിപ്പോർട്ടുമായി താരതമ്യംചെയ്ത് കായൽ കൈയേറ്റം സംബന്ധിച്ച കലക്ടറുടെ റിപ്പോർട്ടിനെക്കുറിച്ച് നിലപാട് വ്യക്തമാക്കിയതും ശ്രദ്ധേയമായി. മൂന്നുവർഷത്തിലേറെ ചെലവഴിച്ച് ജസ്റ്റിസ് ശിവരാജൻ തയാറാക്കിയ റിപ്പോർട്ടിനെ ചിലർ അംഗീകരിക്കാതിരിക്കുന്നതിനെ ഉദാഹരിച്ചത് കൃത്യമായ സന്ദേശം നൽകുന്നതായി.വാർത്തസമ്മേളനത്തിൽ കാനത്തിെൻറ മുഖത്ത് അതൃപ്തി പ്രകടമായിരുന്നു. തനിക്കെതിരെ ചെറുവിരലനക്കാൻ അന്വേഷണസംഘത്തിന് കഴിയില്ലെന്ന മന്ത്രിയുടെ നിലപാട് കാനത്തിനെ ചൊടിപ്പിച്ചതായാണ് സൂചന. അന്വേഷണസംഘമല്ല, കലക്ടറുടെ നേതൃത്വത്തിെല റവന്യൂ വകുപ്പാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് പിന്നീട് വ്യക്തമാക്കിയത് അതിനാലാണ്. മണ്ണിട്ട് നികത്തൽ തുടരുമെന്ന തോമസ് ചാണ്ടിയുടെ പ്രസ്താവനക്ക് ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിക്കേണ്ടതെന്നും വിവരാവകാശ നിയമം ശക്തമായി നിലനിൽക്കുന്ന കാര്യവും കാനം ചൂണ്ടിക്കാട്ടിയിരുന്നു. തണ്ണീർത്തട-നിലം നികത്തൽ നിയമത്തിൽ എൽ.ഡി.എഫിെൻറ പ്രഖ്യാപിത നയത്തെക്കുറിച്ച് വിശദീകരിച്ചതും യാദൃച്ഛികമല്ല.
അഡ്വക്കറ്റ് ജനറലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിശ്ചയദാർഢ്യത്തോടെയായിരുന്നു കാനത്തിെൻറ മറുപടി. എ.ജിയുടെ റിപ്പോർട്ട് കിട്ടിയശേഷം വീണ്ടും വാർത്തലേഖകരെ കാണുമെന്ന് തോമസ് ചാണ്ടി രാവിലെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.