ആലപ്പുഴക്ക് നാലാം മന്ത്രി; കുട്ടനാട്ടിൽ നിന്ന് ആദ്യം
text_fieldsകുട്ടനാട്: കേരളത്തിെൻറ നെല്ലറയും കർഷക സമരഭൂമിയുടെ ഈറ്റില്ലവുമായ കുട്ടനാട്ടിൽനിന്ന് ചരിത്രത്തിൽ ആദ്യമായി സംസ്ഥാന മന്ത്രിസഭയിലേക്ക് ഒരു അംഗമെത്തുന്നു. എൻ.സി.പിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി ശനിയാഴ്ച അധികാരമേൽക്കുേമ്പാൾ ഒരു പ്രദേശത്തിെൻറ ഏറക്കാലത്തെ സ്വപ്നമാണ് പൂവണിയുന്നത്. തിരു-കൊച്ചി മന്ത്രിസഭയിൽ അംഗമായിരുന്ന കെ.എം. കോര പഴയ കുട്ടനാട് മണ്ഡലത്തിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും സംസ്ഥാന രൂപവത്കരണത്തിനുശേഷം ഒരാൾ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് മന്ത്രിസഭയിൽ എത്തുന്നത് ആദ്യം.
കഴിഞ്ഞ നിയമസഭ െതരഞ്ഞെടുപ്പിൽ തോമസ് ചാണ്ടി പ്രചാരണത്തിനിറങ്ങിയപ്പോൾ മുതൽ കുട്ടനാടിന് ഇത്തവണ മന്ത്രിയുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. കുട്ടനാടിെൻറ വികസനത്തിന് ഒരു മന്ത്രി വേണമെന്ന ആവശ്യം െതരഞ്ഞെടുപ്പ് വേളയിൽ എൻ.സി.പി പ്രചാരണ രംഗത്ത് ശക്തമായി ഉന്നയിച്ചിരുന്നു. ജലസേചന മന്ത്രിയായി അടുത്ത എൽ.ഡി.എഫ് മന്ത്രിസഭയിൽ താനുണ്ടാകുെമന്ന് തോമസ് ചാണ്ടിതന്നെ പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ പാർട്ടിക്കുള്ളിലെ ചരടുവലിയിൽ മന്ത്രിപദം ലഭിക്കാതെപോയി. കേവലം എട്ടുമാസം കഴിഞ്ഞപ്പോൾതന്നെ കൈവിട്ട അവസരം തിരികെകിട്ടിയതിെൻറ സന്തോഷത്തിലാണ് തോമസ് ചാണ്ടിയും കുട്ടനാട്ടുകാരും.
കുട്ടനാട് മണ്ഡലത്തിൽനിന്നുള്ള ആദ്യ മന്ത്രിയായി തോമസ് ചാണ്ടി ചരിത്രം കുറിച്ചപ്പോൾ ആദ്യമായി ആലപ്പുഴക്ക് നാല് മന്ത്രിമാരെ ലഭിെച്ചന്ന പ്രത്യേകതയുമുണ്ട്. ധനമന്ത്രി ഡോ. തോമസ് െഎസക്, എക്സൈസിെൻറ ചുമതലകൂടിയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ എന്നിവർ യഥാക്രമം അടുത്തടുത്ത ആലപ്പുഴ, അമ്പലപ്പുഴ, ചേർത്തല മണ്ഡലങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഹരിപ്പാട്ടുനിന്നുള്ള എം.എൽ.എ രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷനേതാവ് എന്നതിനാൽ സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക സ്ഥാനം ആലപ്പുഴക്ക് കൈവന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.