തോമസ് ചാണ്ടി: മുന്നണിയിലും സി.പി.എമ്മിലും ഭിന്നത; രാജിക്ക് സമ്മർദം
text_fieldsതിരുവനന്തപുരം: കായൽ കൈേയറ്റവുമായി ബന്ധപ്പെട്ട കലക്ടറുടെ റിപ്പോർട്ട് എതിരായതും ഭൂമി കൈയേറ്റ വിവരങ്ങൾ ദിവസേന പുറത്തുവരുന്നതും മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കുള്ള സമ്മർദം ശക്തമാക്കുന്നു. കലക്ടറുടെ റിപ്പോർട്ടിന് പിന്നാലെ ഭരണ-പ്രതിപക്ഷങ്ങളിൽനിന്നുണ്ടായ പ്രതിഷേധം ശക്തമായതോടെ ചാണ്ടിയും സർക്കാറും കടുത്ത പ്രതിരോധത്തിലായി. രാജിെവക്കില്ലെന്ന് അദ്ദേഹം ആവർത്തിക്കുേമ്പാഴും മുന്നണിയിലും എൻ.സി.പിയിലും പിന്തുണ നഷ്ടപ്പെടുകയാണ്.
തനിക്കെതിരായ ആരോപണങ്ങളെ നിസ്സാരമായി കാണുന്നുവെന്ന് പറയുന്ന തോമസ് ചാണ്ടി പക്ഷേ, മാര്‍ത്താണ്ഡം കായൽ നികത്തിയത് തെൻറ ൈകയില്‍ തീറാധാരമുള്ള കരഭൂമിയാണെന്ന് പറയുന്നതിനൊപ്പം ഇക്കൂട്ടത്തില്‍ സര്‍ക്കാര്‍ വഴിയും നികത്തിയെന്ന് സമ്മതിച്ചു. ആരോപണം തെളിയിക്കപ്പെട്ടാൽ മന്ത്രിസ്ഥാനം മാത്രമല്ല, എം.എൽ.എ സ്ഥാനവും രാജിെവക്കാൻ തയാറാണെന്ന നിലപാട് തോമസ് ചാണ്ടി നിയമസഭയിൽ കൈക്കൊണ്ടിരുന്നു. അപ്പോൾ രാജിെവക്കാതിരിക്കാനുള്ള ന്യായീകരണവും പൊളിയുകയാണ്.
അതിനിടെ, തോമസ് ചാണ്ടിക്കെതിരെ സി.പി.എം മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ പ്രത്യക്ഷമായും ആലപ്പുഴയിലെ മുതിർന്നനേതാവും മന്ത്രിയുമായ ജി. സുധാകരൻ പരോക്ഷമായും രംഗത്തെത്തിയതോടെ മുന്നണിയിലും പാർട്ടിയിലും ഇൗ വിഷയത്തിലുള്ള ഭിന്നതയും പുറത്തുവന്നു. ഇടതുമുന്നണിക്കുള്ളിൽ ഇൗ വിഷയം ചർച്ച ചെയ്യണമെന്ന നിലയിലേക്കും കാര്യങ്ങൾ നീങ്ങുകയാണ്. ഇതുവരെ ഭൂമി കൈയേറിയിട്ടില്ലെന്ന് പറഞ്ഞിരുന്ന തോമസ് ചാണ്ടിക്ക് ഒടുവിൽ മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ പാത സ്വന്തം ഭൂമിക്കൊപ്പം മണ്ണിട്ട് നികത്തിയെന്ന് സമ്മതിക്കേണ്ടിവന്നു.
അഴിമതിവിരുദ്ധ പ്രതിച്ഛായയിൽ ഇ.പി. ജയരാജെൻറ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയെൻറ തോമസ് ചാണ്ടി വിഷയത്തിലെ മൗനവും സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നു. ഉമ്മൻ ചാണ്ടിയും പരസ്യമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നടന്ന കാര്യങ്ങളും പരിശോധിക്കണമെന്ന നിലപാട് ഉമ്മൻ ചാണ്ടി കൈക്കൊണ്ടതോടെ ഇൗ വിഷയത്തിൽ എന്തെങ്കിലും നടപടി കൈക്കൊണ്ടേ മതിയാകൂ എന്ന നിലയിലേക്ക് സമ്മർദം മുറുകുകയാണ്. പിണറായി വിജയനും പാർട്ടി നേതൃത്വത്തിനുമെതിരായ ഒളിയമ്പുമായാണ് വി.എസ്. അച്യുതാനന്ദൻ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.