ടോം ജോസിനെതിരെ കാനം; ‘ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യം’
text_fieldsകണ്ണൂർ: മാവോവാദികളെ െവടിവെച്ച് െകാന്നതിനെ ന്യായീകരിച്ച് രംഗത്തുവന്ന ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നിശിത വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമാണ് . ലേഖനമെഴുതിയത് അറിവോെടയാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും കാനം രാജേന്ദ്രൻ കണ്ണൂരിൽ മാധ്യമപ്രവർത്തക രോട് പറഞ്ഞു.
അട്ടപ്പാടി മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. അതിനിടയിൽ ചീഫ് സെക്രട്ടറിയുടെ ലേഖനം തെറ്റായ സന്ദേശമാണ് നൽകുന്നത്. അത് കീഴുദ്യോഗസ്ഥർ നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കും.
നേരത്തെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ പുസ്തകം എഴുതിയതിനെതിരെ നടപടിയെടുത്തിട്ടുണ്ട്. മാവോവാദികൾക്ക് മനുഷ്യാവകാശമില്ലെന്നാണ് ചീഫ് സെക്രട്ടറി ലേഖനത്തിൽ പറയുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് ഒന്നിലധികം വിധികൾ സുപ്രീം കോടതി തന്നെ പുറപ്പെടുവിച്ചിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു.
പി. ജയരാജനോട് കാനം; െയച്ചൂരി ഏതു പൂച്ചയാണ്?
കണ്ണൂർ: മാവോവാദി വെടിവെപ്പിനെതിരെ ഡൽഹിയിൽ പ്രതികരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏത് പൂച്ചയാണെന്ന് വ്യക്തമാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോവാദി ഏറ്റുമുട്ടലിൽ പൊലീസിനെതിരെ രംഗത്തുവന്ന സി.പി.ഐയെ പരിഹസിച്ച് പി. ജയരാജൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയിലാണ് കാനം ഇങ്ങനെ പറഞ്ഞത്. തങ്ങൾ പറയുന്നത് രാഷ്ട്രീയമാണ്.
അത് സി.പി.ഐയുടെയും രാജ്യത്തെ ഇടതുപക്ഷത്തിെൻറയും നിലപാടാണ്. ഇതുസംബന്ധിച്ച് സി.പി.ഐയും സി.പി.എമ്മും തമ്മിൽ ഭിന്നതയൊന്നുമില്ല. വെടിവെപ്പ് നടക്കുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥൻ കമിഴ്ന്നുകിടന്ന് എഫ്.ഐ.ആർ എഴുതുന്ന വിഡിയോ കണ്ടാൽ പൊലീസ് ഉണ്ടാക്കുന്ന തെളിവുകളെക്കുറിച്ച് ധാരണയുണ്ടാകുമെന്നും കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.