തിരുവനന്തപുരത്ത് ത്രികോണം
text_fieldsതിരുവനന്തപുരം: മിസോറം ഗവർണർപദവി രാജിെവച്ച് കുമ്മനം രാജശേഖരൻ കൂടി എത്തുന് നതോടെ തലസ്ഥാന മണ്ഡലം അതിശക്തമായ ത്രികോണേപാരാട്ടത്തിന് വേദിയാകും. കോൺഗ്രസി ലെ ശശി തരൂരിനെ പിടിച്ചുകെട്ടാൻ കെൽപ്പുള്ള സ്ഥാനാർഥി എന്ന നിലക്കാണ് കഴിഞ്ഞതവണ രണ് ടാം സ്ഥാനത്തെത്തിയ ബി.ജെ.പി കുമ്മനത്തെ തിരിച്ചുവിളിച്ചത്. രാഷ്ട്രീയതലത്തിലും തൊഴി ലാളി യൂനിയൻ രംഗത്തും ശക്തമായ ബന്ധങ്ങളുള്ള സി. ദിവാകരനാണ് ഇടതുമുന്നണി തേരാളി. സിറ്റിങ് എം.പിയും എം.എൽ.എയും മുൻ ഗവർണറും മാറ്റുരക്കുന്ന മത്സരം സംസ്ഥാനത്തെതന്നെ ഏറ്റവും കടുത്തതാകും.
ശക്തമായ സ്ഥാനാർഥിയെ കണ്ടെത്താതെ കുഴങ്ങിയ ബി.ജെ.പി ഒടുവിൽ കുമ്മനത്തിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തതെന്നാണ് സൂചന. സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകും. ശശി തരൂരിെൻറ സ്ഥാനാർഥിത്വം ഏറക്കുറെ ഉറപ്പാണ്. കഴിഞ്ഞതവണ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ട സി.പി.െഎ, സിറ്റിങ് എം.എൽ.എയും മുൻമന്ത്രിയും മുതിർന്ന നേതാവുമായ സി. ദിവാകരനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ശനിയാഴ്ച പ്രഖ്യാപനം വരും. സി.പി.എമ്മിന് താൽപര്യമുള്ള നേതാവ് കൂടിയാണ് ദിവാകരൻ. മടങ്ങിവരവ് ആഗ്രഹിച്ചിരുന്നുവെന്നാണ് കുമ്മനം രാജശേഖരെൻറ ആദ്യ പ്രതികരണം.
രാഷ്ട്രീയമായി മൂന്ന് പാർട്ടികൾക്കും വേരുകളുള്ള മണ്ഡലമാണ്. വിജയം എല്ലാവർക്കും അനിവാര്യവും. അതിനാൽ സർവ അടവും തന്ത്രങ്ങളും അനന്തപുരിയിൽ മുന്നണികൾ പ്രയോഗിക്കും.
കഴിഞ്ഞതവണ ശശി തരൂർ 15,000 ലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വികസനനേട്ടങ്ങളും വ്യക്തി പ്രഭാവവും പൊതുജനസ്വീകാര്യതയും വിണ്ടും വൻ വിജയം നേടാൻ വഴിയൊരുക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ശക്തനായ സ്ഥാനാർഥിയും ഇടതുസർക്കാറിെൻറ നേട്ടങ്ങളും മുന്നണിയിലെ ഒത്തൊരുമയും വഴി ഇടതുമുന്നണി വിജയം ഉറപ്പിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ നാല് നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി മുന്നിൽ വന്നു. നിയമസഭയിലേക്ക് വട്ടിയൂർക്കാവിൽ മത്സരിച്ച കുമ്മനം രണ്ടാമതെത്തി. നേമത്ത് വിജയിച്ചു. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിലും നേട്ടം.
ശബരിമലവിവാദത്തിെൻറ കൂടി പശ്ചാത്തലത്തിൽ ഇക്കുറി വിജയിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. എതിര് സ്ഥാനാര്‍ഥി ആരായാലും പേടിയില്ലെന്ന് ശശി തരൂരും ദിവാകരനും പ്രതികരിച്ചു. വ്യക്തികള്‍ക്കല്ല നിലപാടുകള്‍ക്കാണ് പ്രാധാന്യം. മറ്റൊരു പാർട്ടിയുടെ സ്ഥാനർഥിയെപ്പറ്റി ചിന്തിക്കുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.