മുത്തലാഖ് ബിൽ: യു.ഡി.എഫിൽ ഭിന്നത; ലീഗും ആർ.എസ്.പിയും കോൺഗ്രസിനൊപ്പമില്ല
text_fieldsന്യൂഡൽഹി: മുത്തലാഖ് ബില്ലിൽ കേരളത്തിലെ യു.ഡി.എഫിലെ ഭിന്നത ലോക്സഭയിൽ മറനീക്കി പുറത്തുവന്നു. മുത്തലാഖ് ബില്ലിനെ എതിർത്ത് വോട്ടുചെയ്യാൻ നിൽക്കാതെ കേരളത്തിലെ ക ോൺഗ്രസ് എം.പിമാർ ഒന്നടങ്കം ഇറങ്ങിപ്പോയപ്പോൾ യു.ഡി.എഫ് ഘടകകക്ഷികളായ മുസ്ലി ം ലീഗും ആർ.എസ്.പിയും സഭയിൽ ബില്ലിനെതിരെ വോട്ടുചെയ്തു. സി.പി.എമ്മും ഒാൾ ഇന്ത്യ മുസ്ലിം മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും എതിർത്തു വോട്ട് ചെയ്യുകയായിരുന്നു.
യു.ഡി.എഫിലെ പ്രധാന ഘടകകക്ഷികളായ കോൺഗ്രസും മുസ്ലിം ലീഗും മുത്തലാഖ് ബില്ലിൽ തത്ത്വത്തിലുള്ള ഭിന്നത ചർച്ചയിൽ തന്നെ മറനീക്കി പുറത്തുവന്നിരുന്നു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പെങ്കടുത്ത ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലിം വ്യക്തി നിയമത്തിലെ കൈകടത്തലെന്ന നിലയിൽ മുത്തലാഖ് ബില്ലിനെ പൂർണമായും എതിർത്തപ്പോൾ മൂന്നുവർഷം ഭർത്താവിനെ തടവിലിടുന്ന തരത്തിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനെയാണ് കോൺഗ്രസ് എം.പി സുസ്മിത സെൻ എതിർത്തത്.
വിവാഹം, വിവാഹമോചനം, സ്വത്തവകാശം, കുട്ടികളുടെ സംരക്ഷണം ഇവയെല്ലാം തന്നെ മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ടതാണെന്നും അതിലുള്ള ഇടപെടൽ മൗലികാവകാശത്തിലുള്ള ഇടപെടലാണെന്നും ബഷീർ വ്യക്തമാക്കി. മുസ്ലിം ലീഗിെൻറ രണ്ടാമത്തെ എം.പി പി.കെ. കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച സഭയിൽ ഹാജരായിരുന്നുമില്ല. ബിൽ പാർലമെൻററി സമിതിക്ക് വിടണമെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും ആവശ്യപ്പെട്ടു.
വോെട്ടടുപ്പ് തുടങ്ങിയേപ്പാൾ കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോകുേമ്പാൾ ഘടകകക്ഷി എം.പിമാരായ ബഷീറിനെയും പ്രേമചന്ദ്രനെയും വിളിച്ചെങ്കിലും ഇരു നേതാക്കളും കോൺഗ്രസിനൊപ്പം ഇറങ്ങിപ്പോയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.