ത്രിപുര: ജില്ലാ കേന്ദ്രങ്ങളില്‍ എട്ടിന് സി.പി.എം ഐക്യദാര്‍ഢ്യ സദസ്
text_fieldsതിരുവനന്തപുരം: ത്രിപുരയില്‍ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യ പരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട്, അര്‍ദ്ധഫാസിസ്റ്റ് വാഴ്‌ചയ്‌ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഈ മാസം എട്ടിന് ജില്ലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയില്‍ അറിയിച്ചു. ബി.ജെ.പി അധികാരത്തിലേറിയതിന് ശേഷം ഇതര രാഷ്‌ട്രീയ കക്ഷികള്‍ക്കൊന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നത്.
പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളുമായി ബന്ധപ്പെടാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് പോലും അടിച്ച് തകർത്തു. അതിന്റെ പ്രതികളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഇലക്ഷന്‍കമീഷന്റെ പ്രതിനിധി സംഘം ത്രിപുര സന്ദര്‍ശിച്ചതിന് ശേഷം സി.പി.എമ്മിനും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കും നേരെ സമാനതകളില്ലാത്ത അക്രമമാണ് ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്.
നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘത്തിന് നേരെ നടന്ന ആസൂത്രിത അക്രമത്തിലാണ് സി.പി.എം പ്രവര്‍ത്തകനായ ഷാഹിദ്‌മിയ കൊലചെയ്യപ്പെട്ടത്. ഭരണ സംവിധാനങ്ങളെ ദുരുപയോഗിച്ചും പൊലീസിന്റെ ഒത്താശയോടെയുമുള്ള ആക്രമണം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ടതോടെ അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒമ്പത് ഇടങ്ങളിലാണ് സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.