ത്രിപുരയിൽ നെഞ്ചിടിപ്പ് മാറാതെ രാഷ്ട്രീയനേതൃത്വം
text_fieldsന്യൂഡൽഹി: ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ത്രിപുരയിൽ നെഞ്ചിടിപ്പ് മാറാതെ രാഷ്ട്രീയനേതൃത്വം. തുടർച്ചയായി നാലാംതവണയും മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന മണിക് സർക്കാറിെൻറ നേതൃത്വത്തിൽ സി.പി.എം അധികാരം നിലനിർത്താൻ തന്ത്രംപയറ്റുേമ്പാൾ കാലിട്ട് വാരലിലൂടെ അത്ഭുതങ്ങൾ പ്രതീക്ഷിച്ചാണ് ബി.ജെ.പി മത്സരിക്കുന്നത്.
60 അംഗ നിയമസഭയിൽ ഇപ്പോൾ 50 അംഗങ്ങളുള്ള സി.പി.എം പഴുതുകൾ അടച്ചുള്ള മത്സരത്തിനാണ് തയാറെടുക്കുന്നത്. കോൺഗ്രസിെന അടപടേല വിഴുങ്ങുന്ന ബി.ജെ.പിയിലേക്ക് പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം വരെ ഒഴുക്ക് തുടർന്നു. കോൺഗ്രസ് ടിക്കറ്റിൽ പത്രിക സമർപ്പിച്ച കോൺഗ്രസിെൻറ മുൻ മുഖ്യമന്ത്രി സമീർ രഞ്ജൻ ബർമൻ ബി.ജെ.പിയിൽ ചേർന്നതിനെതുടർന്ന് പത്രിക പിൻവലിച്ചു. മറ്റൊരു കോൺഗ്രസ് നേതാവ് സുകുമാർ ചന്ദ്രദാസ്, ആദിവാസിപാർട്ടിയായ െഎ.എൻ.പി.ടിയുടെ ശരണി സാധൻ ജമാതിയ എന്നിവരായിരുന്നു പത്രിക പിൻവലിച്ച മറ്റു പ്രമുഖർ.
‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തിലൂടെ നിയമസഭയിൽ മുഖ്യപ്രതിപക്ഷമായ ബി.ജെ.പി 51 സീറ്റിലാണ് മത്സരിക്കുന്നത്. ഘടകകക്ഷിയായ െഎ.പി.എഫ്.ടി ഒമ്പത് എണ്ണത്തിലും. സംസ്ഥാന പ്രസിഡൻറ് ബിപ്ലബ് കുമാർ ദേബ്, വൈസ് പ്രസിഡൻറ് ശുഭാൽ ഭൗമിക്, ജനറൽ സെക്രട്ടറി പ്രതിമാ ഭൗമിക് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. മുഖ്യമന്ത്രി മണിക് സർക്കാർ 1998 മുതൽ മത്സരിച്ച് വിജയിക്കുന്ന സ്വന്തം മണ്ഡലമായ ധൻപുരിൽ നിന്നാണ് ജനവിധി തേടുന്നത്. ഇത് തുടർച്ചയായ അഞ്ചാംതവണയാണ് മത്സരിക്കുന്നത്. ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും നേരിട്ടുള്ള മത്സരത്തിനൊപ്പം ഭരണവിരുദ്ധവികാരത്തെ മറികടക്കാനുള്ള പരിശ്രമത്തിലാണ് സി.പി.എം. കോൺഗ്രസ് 59 സീറ്റിലും തൃണമൂൽ കോൺഗ്രസ് 24 മണ്ഡലത്തിലും സ്ഥാനാർഥികളെ നിർത്തിയിട്ടണ്ട്. സംസ്ഥാന പ്രസിഡൻറ് പ്രദ്യുത് മാണിക്യ ദേബ്ബർമയെ ബി.ജെ.പിയിലേക്ക് പോവുന്നത് തടയാനായി എന്നതാണ് സംഘടനപരമായി വെല്ലുവിളി നേരിടുന്ന കോൺഗ്രസിനുള്ള ഏക ആശ്വാസം.
അതേസമയം, എം.എൽ.എമാരെയും നേതാക്കളെയും ‘വിഴുങ്ങി’ മറ്റു പാർട്ടികൾക്ക് ഭീഷണിയായ ബി.ജെ.പിക്ക് മുൻ സംസ്ഥാന പ്രസിഡൻറ് രഞ്ജോയ്കുമാർ ദേബ് പാർട്ടിയിൽ നിന്ന് രാജിവെച്ചത് കനത്തതിരിച്ചടിയായി. 2001 മുതൽ അഞ്ചുവർഷം ബി.ജെ.പിയെ നയിച്ചത് അദ്ദേഹമായിരുന്നു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. ജനുവരി 27ന് പാർട്ടിക്ക് രാജിക്കത്ത് സമർപ്പിെച്ചങ്കിലും മാധ്യമങ്ങൾക്ക് നൽകിയത് ശനിയാഴ്ചയാണ്. ഇരുപത് വനിതകൾ ഉൾപ്പെടെ 297 സ്ഥാനാർഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.12,67,785 വനിതകൾ ഉൾപ്പെടെ ആകെ 25,79,060 വോട്ടർമാരാവും 60 അംഗ നിയമസഭയുടെ വിധിയെഴുതുക. സി.പി.എം 57 സീറ്റിലാണ് മത്സരിക്കുന്നത്. സി.പി.െഎ, ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി എന്നീ ഘടകകക്ഷികൾക്ക് ഒാരോ സീറ്റ് നൽകി. കഴിഞ്ഞതവണ സി.പി.െഎക്കും ആർ.എസ്.പിക്കും രണ്ട് സീറ്റുകൾ വീതം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.