പരമ്പരാഗത ഇടത് വിരോധം മാറ്റിവെക്കൂ, കോൺഗ്രസ് അണികളോട് മണിക് സർക്കാർ
text_fieldsന്യൂഡൽഹി: പരമ്പരാഗത ഇടതുവിരുദ്ധനിലപാട് മാറ്റിപ്പിടിക്കാൻ ത്രിപുരയിലെ കോൺഗ്രസുകാരോട് അഭ്യർഥിച്ച് കോൺഗ്രസ് ധാരണപോലും തള്ളിയ സി.പി.എമ്മിെൻറ മുഖ്യമന്ത്രി മണിക് സർക്കാർ. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളിയ പോളിറ്റ്ബ്യൂറോയിൽ അംഗമായ മണിക് സർക്കാർ, ഒരുപടികൂടി കടന്ന് കോൺഗ്രസിനോടും ബി.ജെ.പിയോടും സി.പി.എം തുല്യഅകലം പ്രഖ്യാപിച്ചിട്ടില്ലെന്നും പറയുന്നു. പണത്തിെൻറയും അധികാരത്തിെൻറയും ആഡംബരത്തിൽ പ്രചാരണരംഗെത്തങ്കിലും നിറഞ്ഞാടുന്ന ബി.ജെ.പിയെ നേർക്ക്നേർ നേരിടുന്നതിൽ ത്രിപുരയിലെ സി.പി.എം വിയർക്കുകയാണ്. അടിത്തറയിൽ വേണ്ടത്ര വളർച്ചയില്ലാത്ത ബി.ജെ.പി, കോൺഗ്രസ് അണികളെയും നേതാക്കളെയും ഒരുപോലെ വിഴുങ്ങുേമ്പാൾ കോൺഗ്രസ് തൊട്ടുകൂടായ്മയെന്ന കേന്ദ്രകമ്മിറ്റി നിലപാട് പ്രാേയാഗിക രാഷ്ട്രീയത്തിൽ ആദ്യ വെല്ലുവിളി നേരിടുന്നുണ്ട്.
തിങ്കളാഴ്ച ഒരു പ്രചാരണയോഗത്തിൽ ബി.ജെ.പിയുടെ സാമ്പത്തികനയവും ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയവും സംസാരിക്കവെയാണ് കോൺഗ്രസ്അണികളോട് പുനരാലോചനക്ക് മുഖ്യമന്ത്രി അഭ്യർഥന നടത്തിയത്. അസംതൃപ്തരായ കോൺഗ്രസ്അണികൾ തെരഞ്ഞെടുപ്പ്നയം പുനരാലോചിക്കുകയും പരമ്പരാഗതമായ ഇടത്വിരോധം ഉപേക്ഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 18 ലെ നിയമസഭതെരഞ്ഞെടുപ്പ് സംസ്ഥാനത്തിന് മാത്രം പ്രധാനപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടിയ മണിക് സർക്കാർ ദേശീയരാഷ്ട്രീയത്തിൽതന്നെ നിർണായകമായി മാറുമെന്ന് പറഞ്ഞു. ‘‘ത്രിപുരയുടെ സമാധാനത്തിനും ശാന്തതക്കും ഇൗ തെരഞ്ഞെടുപ്പ് സുപ്രധാനമാണ്. അതുപോലെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ നയങ്ങളാൽ പൊറുതിമുട്ടുന്നവർക്കും ഇത് പ്രധാനമാണ്. ത്രിപുരയിൽ കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള പരസ്പരമത്സരത്തിനുള്ളിൽ തളച്ചിടാനുള്ളതല്ല ഇൗ തെരഞ്ഞെടുപ്പ്. 2019 ലെ പൊതുതെരഞ്ഞെടുപ്പിനോടുള്ള സമീപനം കൂടിയാവണം’’ -അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലീഷ് ദിനപത്രത്തിെൻറ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിനോടും ബി.ജെ.പിയോടും തുല്യ അകലമല്ല സി.പി.എമ്മിനെന്ന് മണിക് സർക്കാർ വ്യക്തമാക്കിയത്. പല നിർണായക സാഹചര്യങ്ങളിലും തങ്ങൾ കോൺഗ്രസിനെ പിന്തുണച്ചിട്ടുണ്ട്. ‘‘സി.പി.എം ഒരു അയവില്ലാത്ത പാർട്ടിയല്ല. ഞങ്ങൾ വളരെ പ്രായോഗികവും അയവേറിയതുമായ നിലപാടുകളാണ് എടുക്കുന്നത്’’-മണിക് സർക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.