കൂട്ടപ്പൊരിച്ചിലിൽ പന്തിയല്ല കാര്യങ്ങൾ VIDEO
text_fieldsവഴി പലതാണെങ്കിലും കൂട്ടിക്കിഴിക്കുേമ്പാൾ എല്ലാവർക്കും കിട്ടുന്നത് ഒരേ ഉത്തരം. വി ജയത്തിനടുത്തല്ല, ജയം തന്നെയാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. മൂവരും നി രത്തുന്ന കണക്കും അത്തരത്തിലാണ്. അതേസമയം, യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള പതിവ് പേ ാരിന് ഇത്തവണ മാറ്റം വന്നു എന്നതാണ്, വോട്ടെടുപ്പ് അടുത്തെത്തുേമ്പാൾ തൃശൂരിലെ കാഴ ്ച.
സംസ്ഥാന നിയമസഭയിൽ ഭരണമുന്നണിയെ ഒാരോ തെരഞ്ഞെടുപ്പിലും പ്രതിപക്ഷമാക്കു ന്ന മലയാളിയുടെ പരിഛേദമാണ് തൃശൂർ ലോക്സഭ മണ്ഡലത്തിലെ വോട്ടർമാരും. 1998 വരെ ഒരു മുന ്നണിയെ തുടർച്ചയായി ഒന്നിലേറെ തവണ ജയിപ്പിച്ചുവന്ന ശീലം 1999ലാണ് തൃശൂരുകാർ ഉപേക്ഷിച ്ചത്. ‘99 മുതലുള്ള നാല് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും സി.പി.ഐയെയും മാറി മാറി പരീക്ഷിച്ചു. രണ്ട് പതിറ്റാണ്ടായി തുടരുന്ന ഈ പ്രവണത ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ, കലഹമില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി വൈകിയാണെങ്കിലും കളത്തിലിറിങ്ങിയ യു.ഡി.എഫിന് എവിടെയൊക്കെയോ അപകടം മണക്കുന്നുണ്ട്. സുഖമായി ജയിച്ച് കയറാമെന്ന ആത്മവിശ്വാസത്തിൽ തെല്ല് ഇടിവുണ്ട്. മറുഭാഗത്ത്, മണ്ഡലം നിലനിർത്താമെന്ന എൽ.ഡി.എഫിെൻറ പ്രതീക്ഷക്കും അത്ര തിളക്കമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനൊപ്പം സ്ഥാനാർഥി നിർണയം നടന്നതും പ്രതിയോഗികൾ വരുംമുമ്പ് മണ്ഡലമാകെ ഒരുവട്ടം ഓടിയെത്തിയതും അനുകൂലമാകുമെന്ന തോന്നലിന് തുടക്കത്തിലുള്ള കനമില്ല. കേന്ദ്ര ഭരണത്തിനെതിരെയും സംഘ്പരിവാറിനെതിരെയും ആഞ്ഞടിച്ചും സംസ്ഥാന ഭരണത്തിെൻറ മികവ് പ്രചരിപ്പിച്ചും വോട്ട് യന്ത്രത്തിലാക്കാമെന്ന പ്രതീക്ഷ പങ്കുവെക്കുേമ്പാഴും ഭയാശങ്കകൾ ഇടത് ക്യാമ്പിലുമുണ്ട്.
എന്നാൽ, പതിവില്ലാത്ത ആശങ്ക ഇത്തവണ എൻ.ഡി.എക്കാണ്. ഏതാണ്ട് നന്നായി പഠിച്ച കുട്ടി പരീക്ഷക്ക് അതത്രയും എഴുതാനാകുമോ എന്ന് പരിഭ്രമിക്കുന്നത് പോലെയാണ് എൻ.ഡി.എയിലെ അവസ്ഥ. വലിയ മുേന്നറ്റമുണ്ടാക്കിയെന്ന പ്രതീതി സൃഷ്ടിച്ചു. താരമൂല്യമുള്ള സ്ഥാനാർഥിയെ കിട്ടി. എന്നാൽ സ്ഥാനാർഥിയെ തേടിയെത്തുന്ന ആൾക്കൂട്ടം ‘റീലാണോ റിയലാണോ’ എന്ന് തിരിച്ചറിയാൻ പ്രയാസപ്പെടുകയാണ് എൻ.ഡി.എ, പ്രത്യേകിച്ച് ബി.ജെ.പി.
ടി.എൻ. പ്രതാപെൻറ സ്ഥാനാർഥിത്വം യു.ഡി.എഫ് പാളയത്തിൽ, പ്രത്യേകിച്ച് കോൺഗ്രസിൽ ചലനമുണ്ടാക്കി. കാലങ്ങൾ കൂടിയാണ് മണ്ഡലത്തിൽനിന്ന് ഒരു സ്ഥാനാർഥിയെ കിട്ടിയത്. മുൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് എന്നീ നിലകളിൽ പ്രതാപന് മണ്ഡലത്തിലുള്ള ബന്ധം യു.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിന് മണ്ഡലവുമായി, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയുമായി കഴിഞ്ഞ കുറച്ച് കാലമായി ബന്ധമില്ലാത്തതിെൻറ കുറവ് പൂർണമായി പരിഹരിച്ചു. ഏഴ് നിയമസഭ മണ്ഡലത്തിലും പലവട്ടം എത്തി. എന്നാൽ, നാമനിർദേശ പത്രിക സമർപ്പണ ദിവസം തൃശൂരിലെത്തിയ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ സാന്നിധ്യമാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും ചില കണക്കുകൾ സമസ്യയാക്കുന്നത്.
38,227 വോട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ സി.എൻ. ജയദേവെൻറ ഭൂരിപക്ഷം. ഇത്തവണ 30,000-35,000 ഭൂരിപക്ഷം നേടാനാവുമെന്ന് സി.പി.ഐ പ്രതീക്ഷിക്കുന്നു. 35,000 വോട്ടിെൻറ ഭൂരിപക്ഷമാണ് കോൺഗ്രസും പ്രതീക്ഷിക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന ആർ.എസ്.എസിെൻറ വിലയിരുത്തൽ പ്രകാരം മൂന്നര മുതൽ നാല് ലക്ഷം വരെ വോട്ട് നേടും. 13.36 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ ഈ അവകാശവാദം അതിശയോക്തിയാണെന്ന് യു.ഡി.എഫും എൽ.ഡി.എഫും പറയുന്നുണ്ടെങ്കിലും പ്രചാരണത്തിൽ എൻ.ഡി.എക്കുള്ള മേൽക്കൈ നിസാരവത്കരിക്കാവുന്നതല്ല.
ൈദവത്തിെൻറ പേരിൽ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ വിലക്ക് ആദ്യമായി ലംഘിച്ചത് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയാണ്. ഇത് പിന്നീട് ദേശീയ തലത്തിൽതന്നെ ബി.ജെ.പി ഏറ്റെടുക്കുന്നതാണ് കണ്ടത്. ഈ സമീപനം വലിയൊരു വിശ്വാസി വിഭാഗത്തിെൻറ വോട്ട് ആകർഷിക്കാൻ സഹായിക്കുമെന്നാണ് ബി.െജ.പി പ്രതീക്ഷിക്കുന്നത്. ഇതിൽ കുറച്ച് യാഥാർഥ്യമുെണ്ടന്ന് കോൺഗ്രസ് നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു.
എന്നാൽ, വലിയ വോട്ട് ചോർച്ചക്ക് അത് ഇടയാക്കില്ലെന്നും സമാനമായ നഷ്ടം എൽ.ഡി.എഫിനും സംഭവിക്കുമെന്നുമാണ് കോൺഗ്രസിെൻറ വിലയിരുത്തൽ. എൻ.ഡി.എ നേടുന്ന വോട്ടിൽ നേരിയ പങ്ക് മാത്രമെ തങ്ങൾക്ക് നഷ്ടമാകുകയുള്ളൂ എന്നും കോൺഗ്രസ് അനുഭാവ വോട്ടിൽ വലിയൊരു ഭാഗം എൻ.ഡി.എക്ക് ലഭിക്കുന്ന വിടവിലൂടെ ജയിക്കാമെന്നുമാണ് എൽ.ഡി.എഫിെൻറ പ്രതീക്ഷ. എൻ.ഡി.എയുടെ കുതിപ്പ് തടയാൻ രണ്ട് മുന്നണിയും അവസാന വട്ട പ്രചാരണം സൂഷ്മതലത്തിൽ ശക്തമാക്കിയിട്ടുണ്ട്. ഒരു കാര്യം വ്യക്തം; യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിജയവും പരാജയവും എൻ.ഡി.എ സ്വാധീനിക്കുന്ന വോട്ടുകളെ ആശ്രയിച്ചിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.