കോൺഗ്രസ് സഖ്യം; ചന്ദ്രബാബു നായിഡുവിനെതിരെ ടി.ആർ.എസും ബി.ജെ.പിയും
text_fieldsഅമരാവതി: തെലങ്കാനയിൽ ഡിസംബർ ഏഴിനു നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേരാൻ തെലുഗുദേശം പാർട്ടി (ടി.ഡി.പി) അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു എടുത്ത തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി ബി.ജെ.പിയും തെലങ്കാന രാഷ്ട്രീയ സമിതി (ടി.ആർ.എസ്)യും.
പരസ്പരം കൊമ്പുകോർക്കുന്നവരായിട്ടും പുതിയ നീക്കത്തിൽ കലിപൂണ്ട ഇരുകക്ഷികളും രൂക്ഷ വിമർശനവുമായാണ് രംഗം കൊഴുപ്പിക്കുന്നത്. കോൺഗ്രസ് വിരുദ്ധ മുന്നേറ്റം ലക്ഷ്യമിട്ട് 1982ൽ എൻ.ടി. രാമറാവു സ്ഥാപിച്ച പാർട്ടി ഒടുവിൽ കോൺഗ്രസ് പാളയത്തിൽ ചെന്ന് സ്വയം നാശം ഏറ്റുവാങ്ങുകയാണെന്ന് ഇരുപാർട്ടികളും ആരോപിക്കുന്നു. എന്നാൽ, ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയവും സംസ്ഥാനത്ത് ടി.ആർ.എസ് സർക്കാറിെൻറ ദുർഭരണവും അവസാനിപ്പിക്കാൻ സഖ്യം അനിവാര്യമാണെന്ന് കോൺഗ്രസ്-ടി.ഡി.പി നേതാക്കൾ പറയുന്നു.
കോൺഗ്രസിനെ ടി.ഡി.പിക്ക് വിറ്റുതുലച്ചിരിക്കുകയാണെന്ന് ബി.ജെ.പി തെലങ്കാന വക്താവ് കൃഷ്ണസാഗർ റാവു കുറ്റപ്പെടുത്തി. ഭരണതലത്തിലും സാമ്പത്തികമായും തെലങ്കാന കോൺഗ്രസ് പാർട്ടിയുടെ കടിഞ്ഞാൺ അദ്ദേഹത്തിെൻറ കൈകളിലാണ്. തെലങ്കാനയിൽ സഖ്യം വിജയംകണ്ടാലും ഭരണനിയന്ത്രണം ആന്ധ്രപ്രദേശിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.