പ്രതിഷേധച്ചൂടിൽ വിയർത്ത് ടി.ആർ.എസ്
text_fieldsഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പിെൻറ അലയൊലി ഉയരവെ ജനങ്ങളിൽനിന്ന് കനത്ത പ്രതിഷേധമേറ്റുവാങ്ങുകയാണ് തെലങ്കാനയിലെ ഭരണപാർട്ടിയായ ടി.ആർ.എസ്. വാഗ്ദാനങ്ങൾ പാലിക്കാത്തപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഗ്രാമീണർ ഭീഷണിയുയർത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുൻ തെലങ്കാന മന്ത്രി വനപർഥി ജില്ലയിൽ പ്രചാരണത്തിനെത്തിയപ്പോൾ ക്ഷുഭിതരായ ജനക്കൂട്ടം കാർ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ജലസേചനത്തിന് മതിയായ വെള്ളം ലഭ്യമാക്കുമെന്ന് ഉറപ്പുനൽകണമെന്നാവശ്യപ്പെടുന്ന കർഷകരായിരുന്നു പ്രതിഷേധത്തിെൻറ മുന്നിലുണ്ടായിരുന്നത്. നേരേത്തയും മറ്റൊരു ടി.ആർ.എസ് മന്ത്രിയെ ആൾക്കൂട്ടം തടഞ്ഞിരുന്നു. അടിസ്ഥാനവർഗങ്ങളുടെ കടുത്ത അസംതൃപ്തി ഇൗ തെരഞ്ഞെടുപ്പിൽ ടി.ആർ.എസിന് വൻ വെല്ലുവിളിയാവുമെങ്കിലും താൽക്കാലിക മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖര റാവുവിെൻറ പ്രതിച്ഛായ പാർട്ടിയുടെ രക്ഷക്കെത്തുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.