ദിനകരൻപക്ഷത്തെ മൂന്ന് അണ്ണാ ഡി.എം.കെ എം.എൽ.എമാരെ അയോഗ്യരാക്കാൻ നീക്കം
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം 22 നിയമസഭ സീറ്റുകളിലേക്കു നടന്ന ഉപതെരഞ്ഞെ ടുപ്പ് നിർണായകമായ സാഹചര്യത്തിൽ ടി.ടി.വി. ദിനകരൻപക്ഷത്തെ മൂന്ന് അണ്ണാ ഡി.എം.കെ എം .എൽ.എമാരെ അയോഗ്യരാക്കാൻ നീക്കം. ഇതിെൻറ ഭാഗമായി അണ്ണാ ഡി.എം.കെ ചീഫ് വിപ്പ് രാജേന്ദ ്രൻ സ്പീക്കർ പി. ധനപാലിന് പരാതി നൽകി. രത്നസഭാപതി(അറന്താങ്കി), കലൈശെൽവൻ (വിരുതാചലം), പ്രഭു(കള്ളക്കുറിച്ചി) എന്നീ എം.എൽ.എമാർ അണ്ണാ ഡി.എം.കെയുടെ ‘രണ്ടില’ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചവരാണെന്നും നിലവിൽ ടി.ടി.വി. ദിനകരെൻറ അമ്മ മക്കൾ മുന്നേറ്റ കഴകവുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടിവിരുദ്ധ നിലപാട് സ്വീകരിച്ച ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യെപ്പട്ടാണ് ചീഫ് വിപ്പ് പരാതി നൽകിയത്.
ഇതിെൻറ അടിസ്ഥാനത്തിൽ സ്പീക്കർ ധനപാൽ മൂന്ന് എം.എൽ.എമാർക്കും ഉടനടി നോട്ടീസ് അയക്കും. എം.എൽ.എമാർ വിശദീകരണം നൽകിയാലും സ്പീക്കറുടെ തീരുമാനം അന്തിമമായിരിക്കും.
22 നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രതികൂലമായാൽ അതിനെ മറികടക്കുന്നതിെൻറ ഭാഗമായാണ് ഇപ്പോഴത്തെ നീക്കമെന്നും അഭിപ്രായമുണ്ട്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ വേണം.
മൂന്ന് എം.എൽ.എമാരെ അയോഗ്യരാക്കിയാൽ 116 പേരുടെ പിന്തുണ മതിയാവും. നിലവിൽ സ്പീക്കറെ കൂടാതെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക് 113 എം.എൽ.എമാരുണ്ട്. ഇതിൽ രണ്ടില ചിഹ്നത്തിൽ സ്വതന്ത്രരായി മത്സരിച്ച് ജയിച്ച തമീമുൻ അൻസാരി, കരുണാസ് എന്നിവർ അണ്ണാ ഡി.എം.കെ വിരുദ്ധ ചേരിയിലാണ്. ഇൗ നിലയിൽ 22 നിയമസഭ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെക്ക് ഭരണം നിലനിർത്താൻ ചുരുങ്ങിയത് അഞ്ചു സീറ്റുകളിലെങ്കിലും വിജയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.