ദിനകരൻ തിരിച്ചെത്തി; മറ്റൊരു പിളർപ്പിലേക്ക് എ.െഎ.എ.ഡി.എം.കെ
text_fieldsചെെന്നെ: എ.െഎ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരെൻറ തിരിച്ച് വരവോടെ പാർട്ടിയിൽ മറ്റൊരു പിളർപ്പിന് കളമൊരുങ്ങുന്നതായി റിപ്പോർട്ട്. പാർട്ടി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നാണ് ദിനകരൻ അറിയിച്ചിരിക്കുന്നത്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജനറൽ സെക്രട്ടറി ശശികലക്ക് മാത്രമേ അധികാരമുള്ളു എന്ന് ദിനകരൻ പറഞ്ഞു.
തിങ്കളാഴ്ച ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ ദിനകരൻ ശശികലയുമായി കൂടികാഴ്ച നടത്തുമെന്നാണ് സൂചന. ശശികലയുമായുള്ള കൂടികാഴ്ചക്ക് ശേഷമാവും ഭാവികാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കുക. ദിനകരെൻറ തിരിച്ച് വരവിനെ ആശങ്കയോടെയാണ് പളനിസ്വാമി ക്യാമ്പ് നോക്കി കാണുന്നത്. പാർട്ടിയിലെ ചില എം.എൽ.എമാരുടെയും എം.പിമാരുടെയും പിന്തുണ ദിനകരന് ലഭിക്കുമെന്നും ഇവർക്ക് ആശങ്കയുണ്ട്. ദിനകരെൻറ നിലപാടിനോട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഒൗദ്യോഗികമായി പ്രതികരിക്കുമെന്നാണ് എ.െഎ.ഡി.എം.കെയിലെ നേതാക്കൾ നൽകുന്ന സൂചന.
ജയലളിതയുടെ മരണത്തെ തുടർന്ന് എ.െഎ.എ.ഡി.എം.കെ പാർട്ടിയിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. ശശികല പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തുവെങ്കിലും അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായതോടെ ദിനകരന് അധികാരം കൈമാറുകയായിരുന്നു. പന്നീർശെൽവവുമായി രണ്ടില ചിഹ്നത്തിന് തർക്കമുണ്ടാകുകയും ഇത് ലഭിക്കാൻ ദിനകരൻ കൈക്കൂലി നൽകിയെന്ന ആരോപണം പുറത്ത് വരികയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ പുതിയ വഴിത്തിരിവിൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ദിനകരനെ അറസ്റ്റ് ചെയ്തതോടെ പളനിസ്വാമി പക്ഷം എ.െഎ.എ.ഡി.എം.കെയിൽ പിടിമുറുക്കുകയായിരുന്നു. ദിനകരെൻറ തിരിച്ച് വരവോടെ പുതിയ അധികാര വടം വലിക്കാവും എ.െഎ.എ.ഡി.എം.കെയിൽ തുടക്കമാവുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.