പളനിസാമിയെ ഞെട്ടിച്ച് ദിനകരന് രാജകീയ സ്വീകരണം
text_fieldsചെന്നൈ: 40 ദിവസത്തെ ജയിൽവാസത്തിനുശേഷം ജാമ്യം ലഭിച്ച് ചെന്നൈയിൽ എത്തിയ അണ്ണാ ഡി.എം.കെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരന് പത്ത് എം.എൽ.എമാരും എം.പിയും ചേർന്ന് രാജകീയ സ്വീകരണം നൽകി. ആയിരത്തോളം പ്രവർത്തകർ വിമാനത്താവളം മുതൽ അഡയാറിലെ വീടുവരെ പൂക്കൾ വാരിവിതറിയാണ് വരവേറ്റത്. നേതാക്കളുടെ കൂടുമാറ്റം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ ഞെട്ടിച്ചിട്ടുണ്ട്.
പാർട്ടി പ്രവർത്തനത്തിൽ ശ്രദ്ധിക്കുെമന്ന് പ്രതികരിച്ച ദിനകരൻ താനിപ്പോഴും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണെന്നും തന്നെ ആർക്കും പുറത്താക്കാൻ അധികാരമില്ലെന്നും പറഞ്ഞു. നടപടിയെടുക്കാനുള്ള അധികാരം ജനറൽ സെക്രട്ടറി ശശികലക്കാണെന്നും അവരെ കണ്ടശേഷം തുടർപ്രവർത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും ദിനകരൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ച കേസിലാണ് ദിനകരൻ ശിക്ഷയനുഭവിച്ചത്.
എം.എൽ.എയായ സെന്തിൽ ബാലാജി, തിരുവള്ളൂർ എം.പിയും പാർട്ടി ലോക്സഭ നേതാവുമായ പി. വേണുഗോപാൽ എന്നിവരാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്. ദിനകരനെ സ്വീകരിക്കാൻ ഇത്രയും എം.എൽ.എമാരും എം.പിമാരും എത്തിയത് അണ്ണാ ഡി.എം.കെ അമ്മ വിഭാഗത്തിൽ മന്നാർഗുഡി സംഘത്തിനുള്ള സ്വാധീനത്തിെൻറ തെളിവാണ്. ഇതോടെ, സർക്കാറിൽ ദിനകരന് വിലപേശാവുന്ന പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇതിനിടെ അമ്മ വിഭാഗം ട്രഷററും സംസ്ഥാന പരിസ്ഥിതി മന്ത്രിയുമായ ദിണ്ഡിക്കൽ ശ്രീനിവാസനും ദിനകരന് പിന്തുണയുമായി രംഗത്തെത്തി.
പളനിസാമിയുടെ അനുവാദത്തോടെ ഒരുവിഭാഗം മന്ത്രിമാർ േയാഗം ചേർന്ന് രണ്ടുമാസം മുമ്പ് ദിനകരെന പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതേതുടർന്ന് ആരുടെയും പിന്തുണ ലഭിക്കാതെ ദിനകരൻ ഒറ്റപ്പെടലിെൻറ വക്കിലുമായിരുന്നു. ദിനകരൻ ജയിലിലായതിനുപിന്നാലെ ഇരുവിഭാഗവും പുനരൈക്യശ്രമങ്ങളുമായി മുന്നോട്ടുേപായെങ്കിലും അധികാരം പങ്കുവെക്കുന്നതിനെച്ചൊല്ലി തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല. തിഹാർ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ ദിനകരൻ കൂടുതൽ ശക്തനായി തിരിച്ചെത്തുന്നത് രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.