ദിനകരന് പാർട്ടി പ്രഖ്യാപിച്ചു; അമ്മ മക്കൾ മുന്നേറ്റ കഴകം
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ വിമത നേതാവും ആർ.കെ നഗർ എം.എൽ.എയുമായ ടി.ടി.വി. ദിനകരൻ പാർട്ടി പ്രഖ്യാപിച്ചു. മധുരയിൽ വെച്ച് നടത്തിയ പ്രഖ്യാപനത്തിൽ നിരവധി പ്രവർത്തകർ പിന്തുണയുമായെത്തി. പ്രഷർ കുക്കറാണ് പാർട്ടി ചിഹ്നം. പാർട്ടി പ്രഖ്യാപിച്ചതോടെ അണ്ണാ ഡി.എം.കെയിൽ നിന്നുള്ള എം.എൽ.എമാർ ദിനകരനോടൊപ്പം ചേരുമെന്നാണ് സൂചന.
ശശികലയും ദിനകരനും ഉൾപ്പെട്ട മന്നാർഗുഡി കുടുംബത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ചുക്കാൻപിടിച്ച ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ. പന്നീർസെൽവം ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ദിനകരൻ പുതിയ പാർട്ടി പ്രഖ്യാപിച്ചത്.
രാജ്യദ്രോഹികളുടെ പിടിയിൽനിന്ന് അണ്ണാ ഡി.എം.കെയെ രക്ഷിക്കുകയാണ് തന്റെ ലക്ഷ്യെമന്ന് ദിനകരൻ പറഞ്ഞിരുന്നു.
വിമത നീക്കങ്ങളെ തുടർന്ന് നിയമസഭയിൽനിന്ന് സ്പീക്കർ അയോഗ്യരാക്കിയ 18 എം.എൽ.എമാരും പാർട്ടി പ്രഖ്യാപനത്തിനുമുമ്പ് മേലൂരിൽ നടന്ന പൂജയിൽ പെങ്കടുത്തിരുന്നു. ദിനകരനൊപ്പം 22 എം.എൽ.എമാരുെണ്ടന്നാണ് സൂചന. ജയലളിതയുടെ മണ്ഡലമായിരുന്ന ആർ.കെ നഗറിൽ പ്രഷർ കുക്കറായിരുന്നു ദിനകരെൻറ തെരഞ്ഞെടുപ്പ് ചിഹ്നം.
സ്പീക്കർ പി. ധനപാലിെൻറ അയോഗ്യത തീരുമാനത്തിനെതിരെ എം.എൽ.എമാർ നൽകിയ ഹരജിയിയിൽ മദ്രാസ് ഹൈകോടതി വിധി പറയാനിരിക്കുകയാണ്. തങ്ങൾ മറ്റൊരു പാർട്ടിയിലുമല്ലെന്നും ഇപ്പോഴും അണ്ണാ ഡി.എം.കെ അംഗങ്ങളാണെന്നും അതിനാൽ അയോഗ്യത നടപടി നിയമപരമായി നിലനിൽക്കില്ലെന്നും എം.എൽ.എമാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
നടന്മാരായ കമൽഹാസൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുകയും രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന് നീക്കങ്ങൾ ഉൗർജിതമാക്കിയതിനും ഇടയിലാണ് മന്നാർഗുഡി കുടുംബം രംഗപ്രവേശനം ചെയ്തത്. തമിഴ്നാട് രാഷ്ട്രീയത്തിൽ വിവാദങ്ങൾക്കൊപ്പം വളർന്നുവന്നവരാണ് തോഴി ശശികലയും ബന്ധുവായ ദിനകരനും ഉൾപ്പെട്ട മന്നാർഗുഡി കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.