മുന്നണിയും സർക്കാറും പ്രതിസന്ധിയിൽ; പൊലീസിനെ മുറുകെ പിടിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പാർട്ടി ദേശീയ, സംസ്ഥാന നേതൃത്വം ഒന്നടങ്കം എതിർത്തിട്ടും യു.എ.പി.എ കേ സിൽ പൊലീസിനെ മുറുകെ പിടിച്ച് മുഖ്യമന്ത്രി. യു.എ.പി.എ ഭീകരനിയമം ആണെന്നും ചുമത്തുന ്നത് അംഗീകരിക്കാനാകില്ലെന്നുമാണ് സി.പി.എമ്മിെൻറയും ഇടതുപക്ഷത്തിെൻറയും പൊതു നിലപാട്. കോഴിക്കോട്ട് വിദ്യാർഥികൾക്ക് യു.എ.പി.എ ചുമത്തിയതിെനതിരെ സംസ്ഥാന, ജില്ല നേതൃത്വം പരസ്യമായാണ് രംഗെത്തത്തിയത്. തിരുത്തണമെന്ന് ദേശീയനേതൃത്വം മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയും െചയ്തു. പുനഃപരിശോധിക്കുമെന്ന് പിണറായി വിജയൻ ഞായറാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ തിങ്കളാഴ്ച നിയമസഭയിൽ പൊലീസ്ഭാഷ്യം മുഖ്യമന്ത്രി അതേപടി ഉരുവിട്ടത് സി.പി.എംനേതാക്കളെയും ഞെട്ടിച്ചു. ലഘുലേഖയും ലാപ്ടോപ്പും കണ്ടെടുെത്തന്ന നിലപാട് ആവർത്തിച്ചു. യു.എ.പി.എ ദുരുപയോഗിക്കില്ലെന്ന് പറഞ്ഞ അതേസ്വരത്തിൽതന്നെ വിദ്യാർഥികളെ സംശയ നിഴലിൽ നിർത്തി. കോഴിക്കോട് വെച്ച് വിദ്യാർഥികളുടെ രക്ഷിതാക്കൾ വന്നുകണ്ടതിനെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്തു. അറസ്റ്റിലായ അലെൻറ വീട് സന്ദർശിച്ച തോമസ് െഎസക് ഉൾപ്പെടെയുള്ള മന്ത്രിമാരെ സാക്ഷിയാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ നടപടി.
മുഖ്യമന്ത്രിയുടെ വാക്ക് പൊലീസിനെ ഉത്തേജിപ്പിക്കുന്നതായെന്ന ആക്ഷേപം സി.പി.എമ്മിലും മുന്നണിയിലുമുണ്ട്. താഹയുടെ വീട്ടിൽ വീണ്ടും പരിശോധനക്കും ‘കോഡ് ഭാഷയിലെഴുതിയ’ തെളിവ് ലഭിെച്ചന്ന പ്രചാരണം അഴിച്ചുവിടാനും പൊലീസിന് ധൈര്യം നൽകിയത് ഇൗ നിലപാടാണെന്ന് ചൂണ്ടിക്കാട്ടുന്നു. പൊലീസിലെ ‘മാധ്യമ സിൻഡിക്കേറ്റി’നെ ഉപയോഗിച്ച് തങ്ങളുടെ ഭാഷ്യം സാധൂകരിക്കാൻ തയാറാക്കിയ വിഡിയോ അടക്കം ഏകപക്ഷീയ ഡിജിറ്റൽ തെളിവുകൾ പുറത്തുവിടുന്നത് സർക്കാറിെൻറ യു.എ.പി.എ നിലപാട് അട്ടിമറിക്കുന്നതാണെന്ന ആക്ഷേപവും സി.പി.എമ്മിലുണ്ട്. വിഷയങ്ങളിൽ സി.പി.െഎക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നിരിക്കെ മുഖ്യമന്ത്രിയുടെ നിലപാട് മുന്നണിയെയും സർക്കാറിനെയും പ്രതിസന്ധിയിലാക്കുമെന്നും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.