ഉദ്ധവ് താക്കറെ; അവിശ്വസനീയ വേഷപ്പകർച്ച
text_fieldsരാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല് ല. ശിവസേനയുടെ പാരമ്പര്യം എന്നും കാവിരാഷ്ട്രീയവും തീവ്ര പ്രാദേ ശിക വാദവുമായിരുന്നിരിക്കാം. മുംബൈ മഹാനഗരത്തിലെ സങ്കരസ ംസ്കൃതിയിൽ ‘മറാത്ത അഭിമാന’ത്തിനായി കച്ചമുറുക്കി പു റപ്പെട്ട ബാൽ താക്കറെ കെട്ടിപ്പൊക്കിയ ശിവസേനയുടെ ഇപ്പോ ഴത്തെ അമരക്കാരൻ ഉദ്ധവിെൻറ വേഷപ്പകർച്ച ആരും പ്രതീക്ഷിച്ചതല്ല. ഫോട്ടോഗ്രഫിയും ചിത്രരചനയുമായി നടന്ന സാധാരണ യുവാവ്.
വിമാനത്തിൽ സഞ്ചരിച്ച് വ്യവസായ തലസ്ഥാനത്തിെൻറ ചിത്രങ്ങൾ ഒപ്പിയെടുക്കുക എന്നതിൽ കവിഞ്ഞൊരു അജണ്ടയുമില്ലാതെ നടന്ന മനുഷ്യൻ. പിന്നെ, എപ്പോഴോ ബാൽ താക്കറെ മകനെയും മറാത്ത രാഷ്ട്രീയത്തിെൻറ ഭാഗമാക്കി. ആ തീരുമാനം വലിയൊരു പോരാട്ടത്തിന് വേദിയൊരുക്കി എന്നതാണ് ചരിത്രം. ബാൽ താക്കറെയുടെ അനന്തരവൻ രാജ് താക്കറെ തന്നെയായിരിക്കും സേനയെ ഭാവിയിൽ നയിക്കുക എന്ന പ്രചാരണം ശക്തമായ കാലത്താണ് ഉദ്ധവിെൻറ രംഗപ്രവേശം. ആദ്യം പാർട്ടിയുടെ യുവജന സംഘടനയുടെ തലപ്പത്തേക്ക്; പിന്നെ പാർട്ടി നേതൃത്വത്തിലേക്കും.
2003ൽ, സേനയുടെ എക്സിക്യൂട്ടിവ് പ്രസിഡൻറായി ഉദ്ധവ് നിയമിതനായി. പ്രസ്തുത പദവിയിലേക്ക് രാജിനെക്കൊണ്ടുതന്നെ നാമനിർദേശം ചെയ്യിക്കുന്നതിൽ ബാൽ താക്കറെ വിജയിക്കുകയും ചെയ്തു. 2013 മുതൽ പാർട്ടി തലപ്പത്തുണ്ട് ഉദ്ധവ്. തൊട്ടടുത്ത വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 11 പേരെ ജയിപ്പിച്ചു. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലും 18 പേരെ ഇന്ദ്രപ്രസ്ഥത്തിലെത്തിച്ചു. രാജ്യസഭയിലിപ്പോൾ മൂന്നു പേരുമുണ്ട്. ഉദ്ധവ് സേനയുടെ അമരത്തെത്തിയതോടെ പാർട്ടിയുടെ മുഖമുദ്രയായിരുന്ന ഹിന്ദുത്വയുടെയും മറാത്തവാദത്തിെൻറയും ക്രൗര്യവും ശൗര്യവും തണുക്കുന്ന സൂചന തുടക്കത്തിലേ നൽകി. കാവിരാഷ്ട്രീയത്തിൽ സ്വന്തം വല്യേട്ടനായ ബി.ജെ.പിയെ അവരുടെ തീവ്രനിലപാടുകളുടെ പേരിൽ തരംകിട്ടുേമ്പാഴൊക്കെ വിമർശിക്കുകയും പലപ്പോഴും മതേതര ചേരിയുടെ ഭാഗമാകുകയും ചെയ്തു.
ബി.ജെ.പി മഹാരാഷ്ട്രയിൽ ഒരു കാലത്ത് ഒന്നുമല്ലാതിരുന്നപ്പോൾ സേനയുടെ തണലിൽ ചെറുകക്ഷിയായിട്ടാണ് രംഗപ്രവേശം നടത്തിയത്. എന്നാൽ, 2014ലെ തെരഞ്ഞെടുപ്പോടെ ശിവസേനയെ താഴേക്ക് തള്ളി ബി.ജെ.പി വലിയ കക്ഷിയായി. അതോടെ ചതി മനസ്സിലാക്കിയ സേന ഫഡ്നാവിസ് സർക്കാറിന് തുടക്കത്തിൽ പന്തുണ നൽകിയില്ല. കേവല ഭൂരിപക്ഷത്തിന് 23 സീറ്റിെൻറ കുറവുണ്ടായിരുന്ന ബി.ജെ.പി പിന്നീട് എൻ.സി.പിയുടെ സഹായത്തിൽ ശബ്ദവോട്ടിെൻറ ആനുകൂല്യത്തിലായിരുന്നു അധികാരമേറ്റത്. അതിനുശേഷമാണ് സേന ഫഡ്നാവിസ് സർക്കാറിൽ ചേർന്നത്.
ബാൽ താക്കറെ-മീന താക്കറെ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനായി 1960 ജൂലൈ 27ന് മുംബൈയിൽ ജനിച്ചു. മുംബൈയിലെ ബാൽമോഹർവൈദ്യ സ്കൂളിൽനിന്ന് പ്രാഥമിക പഠനം. തുടർന്ന്, ജെ.ജെ സ്കൂൾ ഓഫ് ആർട്സിൽനിന്ന് ചിത്രകലയിൽ ബിരുദം. ഫോട്ടോഗ്രഫിയും പഠിച്ചു. ഫോട്ടോഗ്രഫി സംബന്ധമായി രണ്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രശ്മി താക്കറെയാണ് ഭാര്യ. രണ്ടു മക്കൾ: ആദിത്യയും തേജസും. യുവസേനയുടെ അമരക്കാരനാണ് ആദിത്യ. തേജസ് അമേരിക്കയിൽ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.