‘അബ്ദുറബ്ബ് രാജിവെക്കണോ?’; ഉത്തര പേപ്പർ ‘തിരയാൻ’ പ്രതിപക്ഷവും
text_fieldsകോഴിക്കോട്: ഉത്തരക്കടലാസ് കാണാതായ മുട്ടറ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ആനുപാതിക മാര്‍ക്ക് നല്‍കാനുള്ള സർക്കാർ ആലോചന രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. എട്ടാം തീയതിക്ക് മുമ്പ് ഉത്തരക്കടലാസ് കണ്ടെത്താന്‍ സാധിച്ചില്ലെങ്കിൽ ആനുപാതിക മാര്‍ക്ക് നല്‍കാനാണ് സർക്കാർ തീരുമാനം.
ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പരിഹാസവും പ്രതിഷേധവും കലർത്തി യു.ഡി.എഫ് കേന്ദ്രങ്ങൾ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിെൻറ പോസ്റ്റ് ഇങ്ങനെ: ന്തൂട്ടാ ഗഡിയേ കിട്ടീലേ?ല്ല ലേ... ന്താക്കാനാ സാരല്ല്യ!! മ്മക്ക് ആ അബ്ദുറബ്ബിനെ രാജി വെപ്പിക്കാസ്റ്റോ...
വി.ടി. ബൽറാം എം.എൽ.എ കെ.ടി. ജലീലിെൻറ ചിത്ര സഹിതം പരിഹാസച്ചുവയോടെ പോസ്റ്റ് ചെയ്തതിങ്ങനെ: കോൺഗ്രസുകാരെ, 2017 ല്‍ കുറ്റിപ്പുറത്തോ മറ്റോ വെച്ച് കെ.ടി. ജലീൽ ഭാരതപ്പുഴയിൽ നീരാട്ട് നടത്തുന്ന ചിത്രമാണിത്. അല്ലാതെ വി.ടി. ബൽറാം ഒക്കെ പ്രചരിപ്പിക്കുന്നത് പോലെ കാണാതായ ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രം അല്ല. ഹയർ സെക്കൻഡറി ജലീലിെൻറ വകുപ്പല്ല, രവീന്ദ്രനാഥിേൻറതാണ്.
‘ഉത്തരക്കടലാസ് കിട്ട്യോ..?’ എന്ന തലക്കെട്ടിൽ സൈബറിടങ്ങളിൽ കാമ്പയിനുമായി യു.ഡി.എഫ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ജൂലൈ 10ന് നടത്താനിരുന്ന പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപനം മാറ്റിയിരുന്നു. പുതിയ തിയതി പിന്നീട് അറിയിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്ത് ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് അധികൃതർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.