യു.ഡി.എഫ് സ്ഥാനാർഥി: ഞായറാഴ്ച തീരുമാനമാകും
text_fieldsകോട്ടയം: പാലായിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിലെ ഇരുവിഭ ാഗവും വ്യക്തമായ നിലപാടിൽ എത്താത്ത സാഹചര്യത്തിൽ ജോസ് കെ.മാണിയെയും പി.ജെ. േജാസഫിന െയും ഒന്നിച്ചിരുത്തി ഞായറാഴ്ച യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച നടത്തും . അന്നുതന്നെ സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടായേക്കും.കോട്ടയത്ത് നടക്കുന്ന ചർച്ചയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇരുവിഭാഗത്തിനും അംഗീകരിക്കാന്‍ കഴിയുന്ന സ്ഥാനാർഥിയെ കണ്ടെത്താനാണ് ശ്രമം. ജോസ് കെ.മാണി വിഭാഗത്തിനൊപ്പം നിൽക്കുന്ന ഇ.ജെ. ആസ്തിയടക്കം പലരും പരിഗണനയിലുണ്ട്.
ജയസാധ്യതയുള്ള സ്ഥാനാർഥിയാകണം മത്സരിക്കേണ്ടതെന്ന ഉറച്ച നിലപാടിലാണ് പി.ജെ. ജോസഫ്. ജോസഫ് വിഭാഗവും കോണ്‍ഗ്രസും ആഗസ്തിയുടെ സ്ഥാനാർഥിത്വം എതിര്‍ക്കില്ലെന്നാണ് സൂചന. സ്ഥാനാർഥിക്കായി ജോസഫ് വിഭാഗം തുടർച്ചയായി ചർച്ച നടത്തുന്നുണ്ടെങ്കിലും ജോസ് വിഭാഗം നിലപാടിൽ അയവുവരുത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേപം. മാണി വിഭാഗം സ്ഥാനാർഥിയെ സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്തുവിടുന്നില്ല.
എന്നാൽ, നിഷ ജോസ് കെ.മാണിയെ സ്ഥാനാർഥിയാക്കാന്‍ സാധിക്കില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ജോസ് കെ.മാണിക്കും സീറ്റ് നൽകില്ലെന്ന് അവർ പറയുന്നു. ഇക്കാര്യം യു.ഡി.എഫ് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്ന് ജോസഫ് പക്ഷത്തെ പ്രമുഖനായ മോൻസ് േജാസഫ് എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. അവർ സ്ഥാനാർഥിയുടെ പേര് പറയട്ടെ, അപ്പോൾ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്കും യോഗ്യരായ സ്ഥാനാർഥികളുണ്ട്. അത് യു.ഡി.എഫ് നേതാക്കളെ അറിയിക്കും. കഴിഞ്ഞദിവസം കോട്ടയത്ത് ചേര്‍ന്ന ഗ്രൂപ് യോഗത്തില്‍ ജോസഫ് വിഭാഗം ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്തിരുന്നു. കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ഇ.ജെ. അഗസ്തിയുടെ പേരും ചർച്ചചെയ്തിരുന്നു. ഐകകണ്ഠ്യേന തീരുമാനം വേണമെന്നാണ് യു.ഡി.എഫ് നിർദേശം. അങ്ങനെ വന്നാല്‍ യു.ഡി.എഫിന് വലിയ വെല്ലുവിളി ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.