കേരള കോൺഗ്രസ്-എമ്മിലെ തർക്കം പരിഹരിക്കാൻ യു.ഡി.എഫ് നീക്കം
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിലെ തർക്കം പരിഹരിക്കാൻ യു.ഡി.എഫ് നീക്കം. മാണിഗ്രൂപ്പിലെ ഇരു വിഭാഗങ്ങളുമാ യും മുന്നണിനേതൃത്വം ചർച്ച നടത്തും. തുടക്കമെന്ന നിലയിൽ പി.ജെ. ജോസഫുമായി മുന്നണിനേതാക്കൾ ചൊവ്വാഴ്ച പ്രാരംഭ ചര ്‍ച്ച നടത്തി. നിയമസഭയിൽ പ്രതിപക്ഷ നേതാവിെൻറ മുറിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു ചർച്ച. ജോസ് കെ. മാണിയുമാ യും ഉടന്‍ ചര്‍ച്ച നടത്തും.
പരസ്പരം സംസാരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് യു.ഡി.എഫിെൻറ അഭിപ്രായം. അതല്ലെങ്കില്‍ നിയമപരമായ പരിഹാരം ഉണ്ടാകട്ടെയെന്നും അവര്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകരുതെന്നും തർക്കം ഉപതെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ഉൾപ്പെടെ പ്രതിഫലിക്കരുതെന്നും നേതാക്കൾ ജോസഫിനോട് ആവശ്യപ്പെട്ടു. ജോസ് കെ. മാണിയുമായി നടത്തുന്ന ചർച്ചക്കുശേഷം ആവശ്യമെങ്കിൽ ഒന്നിച്ചിരുന്ന് പ്രശ്ന പരിഹാര ചർച്ചക്ക് തയാറാണെന്നും യു.ഡി.എഫ് നേതൃത്വത്തെ ജോസഫ് അറിയിച്ചിട്ടുണ്ട്.
ഏകപക്ഷീയമായി ചെയർമാനെ നിശ്ചയിച്ച് മറുപക്ഷമാണ് പ്രശ്‌നം വഷളാക്കിയതെന്ന് മുന്നണിനേതാക്കളെ പി.ജെ. ജോസഫ് ധരിപ്പിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഡോ. എം.കെ. മുനീര്‍ എന്നിവരാണ് ജോസഫുമായി ചര്‍ച്ച നടത്തിയത്. ചർച്ചയിൽ മോൻസ് ജോസഫും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.