ഘടകകക്ഷികളെ സജീവമാക്കി യു.ഡി.എഫ്; കേരള കോൺഗ്രസ്-എം നേരത്തേ വഹിച്ച സ്ഥാനങ്ങൾ നൽകും
text_fieldsതിരുവനന്തപുരം: ചെയർമാൻ, കൺവീനർ സ്ഥാനം പങ്കുവെക്കാൻ കഴിയാത്ത ഘടകകക്ഷികൾക്ക് സെക്രട്ടറി സ്ഥാനം നൽകിയും സബ് കമ്മിറ്റി ചുമതല ഏൽപിച്ചും യു.ഡി.എഫ്. കേരള കോൺഗ്രസ്-എം നേരത്തേ വഹിച്ച സ്ഥാനങ്ങൾ നൽകാൻ നെയ്യാറിൽ ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു.
കാസർകോട് എ. ഗോവിന്ദൻ നായരും (കോൺഗ്രസ്), കോട്ടയത്ത് സണ്ണി പാമ്പാടിയും (കേരള കോൺഗ്രസ്-എം) ജില്ല ചെയർമാന്മാരാകും. പത്തനംതിട്ടയിലും കേരള കോൺഗ്രസിനാണ് ചെയർമാൻ സ്ഥാനം. ആരെന്നത് പിന്നീട് പ്രഖ്യാപിക്കും. ഇടുക്കിയിൽ അലക്സ് കോഴിമല (കേരള കോൺഗ്രസ്-എം) കൺവീനറാകും. വയനാട്ടിൽ എൻ.ഡി. അപ്പച്ചനും എറണാകുളത്ത് എം.എം. ഫ്രാൻസിസും ആലപ്പുഴയിൽ വി.ടി. ജോസഫും കൺവീനർമാരാകും.
എറണാകുളം, കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലാണ് സെക്രട്ടറി പദവി സൃഷ്ടിച്ചത്. എറണാകുളത്ത് വിൻസെൻറ് ജോസഫ്-കേരള കോൺഗ്രസ് ജേക്കബ്, കൊല്ലം-തമ്പി പുന്നന്തല- ഫോർവേഡ് ബ്ലോക്ക്, ആലപ്പുഴ- രാജശേഖരൻ-ആർ.എസ്.പി, കണ്ണൂർ-അജീർ- സി.എം.പി എന്നിവരാണ് സെക്രട്ടറിമാർ. നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസിനായിരിക്കും ചെയർമാൻ പദവിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രചാരണസമിതി രൂപവത്കരിച്ചു. തദ്ദേശ സ്ഥാപനങ്ങൾ, മിഷനുകൾ എന്നിവയുടെ പരാജയം പഠിക്കുന്നതിന് ഡോ.എം.കെ. മുനീർ എം.എൽ.എയുടെ നേതൃത്വത്തിൽ ഉപസമിതിയെ നിയോഗിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാറിനെക്കുറിച്ചുള്ള റിപ്പോർട്ട് തയാറാക്കാൻ ജോസ് കെ.മാണി എം.പിയുടെയും സഹകരണമേഖലയിലെ തകർച്ചയെക്കുറിച്ച് പഠിക്കാൻ സി.പി. ജോണിെൻറയും നേതൃത്വത്തിൽ ഉപസമിതികളെ നിയോഗിച്ചു. കുട്ടനാട് പ്രളയം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടത് സംബന്ധിച്ച് കെ.സി. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കും.
സെപ്റ്റംബർ ഒന്ന് മുതൽ 10വരെ ലോക്സഭതലത്തിൽ നേതൃയോഗം േചരും. 16,18 തീയതികളിൽ ചേരുന്ന ജില്ല ഏകോപനസമിതി യോഗങ്ങളിൽ ഏകോപനസമിതി പ്രതിനിധികൾ സംബന്ധിക്കും. വി.എം. സുധീരെൻറ രാജിക്കാര്യം ഏകോപനസമിതിയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.