അടിയന്തര യു.ഡി.എഫ് യോഗം ഇന്ന്
text_fieldsതിരുവനന്തപുരം: കൂടുതൽ ലോക്സഭ സീറ്റിന് ഘടകകക്ഷികൾ അവകാശവാദം ഉന്നയിച്ചിരിക്കെ, അടിയന്തര യു.ഡി.എഫ് യോഗം വെള്ളിയാഴ്ച. കഴിഞ്ഞ യോഗത്തിൽ കേരള കോൺഗ്രസ്-എം രണ്ട് സീറ്റും ജേക്കബ് വിഭാഗം ഇടുക്കി സീറ്റും ചോദിച്ചിരുന്നു. ആർ.എസ്.പി കൊല്ലം സീറ്റിൽ തൃപ്തരാണ്. അവർ എൻ.കെ. പ്രേമചന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മുസ്ലിം ലീഗ് മൂന്നാം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തിന് പുറമെ ഇടുക്കി അല്ലെങ്കിൽ ചാലക്കുടിയെന്ന മാണി ഗ്രൂപ്പിെൻറ ആവശ്യം പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോകുന്ന സമയത്തെ ധാരണ പ്രകാരം ലോക്സഭ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകണമത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.