കിഫ്ബി കേരളത്തിന് മരണക്കെണിയായെന്ന് യു.ഡി.എഫ് ധവളപത്രം
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കിഫ്ബി കേരളത്തിന് മരണക്കെണിയായെന്ന് യു.ഡി.എഫ് ധവളപത്രം. കിഫ്മബിയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. കിഫ്ബി ഒരു സമാന്തര ബജറ്റും ഭരണഘടനാ പരിധിക്ക് പുറത്തുള്ള സ്ഥാപനവുമായി മാറിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ധവളം പറയുന്നു.
കിഫ്ബിയുടെ പ്രധാന വരുമാന സ്രോതസ് സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽനിന്നു തന്നെയാണ് നൽകേണ്ടത്. മോട്ടോർ വാഹനനികുതിയിനത്തിൽ ലഭിക്കുന്ന തുകയും പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്ചുമത്തിയിരിക്കുന്ന സെസുമാണ് കിഫ്ബിയിലേക്ക് മാറ്റുന്നത്. സംസ്ഥാന ബജറ്റിന് പുറത്ത് ഇത്രയും ഭീമമായതുക കടമെടുക്കുമ്പോൾ
കിഫ്ബിയുടെ തിരിച്ചടവ് എങ്ങനെയാണ് എന്നുള്ളത് വളരെ പ്രധാനപ്പെട്ട പ്രശ്നമായി നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാരിന് ഇതുവരെ വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. ഉയർന്നത തിൽ പലിശക്ക് കടം എടുത്ത് പദ്ധതികൾ തയാറാക്കുന്ന കിഫ്ബി വരുമാനമുണ്ടാക്കുന്ന പദ്ധതികളിൽ
അല്ല നിക്ഷേപം നടത്തുന്നത് എന്നതിനാൽ സഞ്ചിതനിധിയിൽ നിന്നു ലഭിക്കുന്ന തുകകൊണ്ട് മാത്രം കിഫ്ബിയുടെ തിരിച്ചടവ് ബാധ്യതകൾ നിറവേറ്റാൻ കഴിയും എന്നത് തികച്ചും അപ്രായഗികമായകാര്യമാണ്. വലിയതോതിൽ നികുതിവരുമാനം കിഫ്ബിയുടെ തിരിച്ചടവിന് മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യത്തി ൽ സംസ്ഥാനത്തിന്റെ സാമൂഹ്യക്ഷേമപദ്ധതികളും മറ്റു അടിസ്ഥാനസൗകര്യ വികസനപദ്ധതികളും എല്ലാംതന്നെ തകരാറിലാകുന്ന ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുന്നതാണ്.
കിഫ്ബി എഴുപത് കോടിയിലധികം രൂപ പരസ്യത്തിനു മാത്രമായി നാളിതുവരെ ചെലവാക്കി. ഇത്തരം ചെല വുകളുടെ കാര്യത്തിൽ യാതൊരുവിധ പരിശോധനയും നടക്കുന്നില്ല ബജറ്റിൽ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും കിഫ്ബി മുഖേന നടപ്പാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. കിഫ്ബി മുഖേന നടപ്പാക്കുമെന്ന് നാളിതുവരെ പ്രഖ്യാപിച്ച പദ്ധതികൾക്കുള്ള പണം പോലും മുഴുവൻ കണ്ടെത്തിയിട്ടില്ല.
നാളിതുവരെ 962 പദ്ധതികൾക്കായി 73,908 കോടിരൂപയുടെ അംഗീകാരമാണ് കിഫ്ബി നൽകിയിരിക്കുന്നത്. 2017- 18 മുതൽ 2021-22 വരെ കിഫ്ബി എടുത്ത വായ്പ 13,468.44 കോടി രൂപയാണ്. 2021-22 വരെ പെട്രോ ളിയം സെസ്, മോട്ടോർ വാഹന നികുതിയ ക്കം 10135. 85 കോടിരൂപ സർക്കാർ കിഫ്ബിക്ക് നൽകി. വായ്പയും സർക്കാർ സഹായവും ഉൾപ്പെടെ കിഫ്ബിക്ക് ലഭിച്ചത് 23,604.29 കോടി രൂപയാണ്.
ഇതിൽ 2022 ജൂൺ മാസം വരെ 20,184.54 കോടി രൂപ ചെല വഴിച്ചു. ഇനി കിഫ്ബിയുടെ പക്കലുള്ളത് 3419.75 കോ ടിരൂപ മാത്രം . ഈ 3419 കോ ടി രൂപകൊണ്ട് 50,000 കോടിരൂപയുടെ പദ്ധതികൾ നടപ്പിലാക്കും എന്ന ഉത്തരം കിട്ടാത്ത ചോദ്യമാണ് കിഫ്ബിയുടെ മുന്നിലുള്ളതെന്നും ധവളപത്രം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.