സോളാർ ആഘാതം നേരിടാനുറച്ച് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: നിയമസഭയില്‍ സമർപ്പിക്കുന്ന സോളാര്‍ അന്വേഷണ കമീഷൻ റിപ്പോര്‍ട്ടിനെ നേരിടാനുറച്ച് യു.ഡി.എഫ്. ആരോപണങ്ങളെ പൊതുസമൂഹത്തില്‍ എങ്ങനെ നേരിടുമെന്ന ആശങ്കയുള്ളപ്പോഴും ആദ്യ പ്രഖ്യാപനത്തില്‍നിന്ന് ഒഴിഞ്ഞുമാറി അന്വേഷണത്തിനുശേഷം മാത്രം ലൈംഗികകേസ് മതിയെന്നതിലേക്ക് സര്‍ക്കാര്‍ മാറിയതിനെ ആയുധമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
സോളാർ റിപ്പോർട്ട് സമർപ്പണത്തിന് വ്യാഴാഴ്ച നിയമസഭ സമ്മേളിക്കുേമ്പാൾ ചാണ്ടിയുടെ കായൽ-ഭൂമി കൈയേറ്റ വിഷയം ഉയർത്തി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം. ആലപ്പുഴ കലക്ടറുടെ അന്വേഷണറിപ്പോർട്ടിെൻറയും കോടതി പരാമർശത്തിെൻറയും പശ്ചാത്തലത്തിൽ മന്ത്രി ചാണ്ടി രാജിവെക്കണമെന്ന ആവശ്യം അവർ സഭക്കുള്ളിൽ ഉന്നയിക്കും. സോളാർ റിപ്പോർട്ടിെൻറ ആഘാതം നേരിടാൻ തോമസ് ചാണ്ടി വിഷയം സഭക്ക് പുറത്തും സജീവമാക്കി ഇടതുമുന്നണിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് യു.ഡി.എഫ് തീരുമാനം.
കമീഷൻ റിപ്പോർട്ടിന്മേൽ മുൻ സുപ്രീംകോടതി ജഡ്ജി അരിജിത് പസായത്തിൽനിന്ന് സർക്കാറിന് ലഭിച്ചിരിക്കുന്ന നിയമോപദേശവും തങ്ങളുടെ വാദത്തിന് ബലമേകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. ലൈംഗികപീഡനകേസ് ചുമത്താൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കില്‍ നിയമപരമായി നേരിടാനായിരുന്നു കോൺഗ്രസ് നീക്കം. എന്നാല്‍, അന്വേഷണ റിപ്പോർട്ടിന്മേലുള്ള സർക്കാറിെൻറ തുടർനടപടി ആദ്യ തീരുമാനത്തെക്കാൾ മയപ്പെട്ടതാകുമെന്ന സൂചന കോണ്‍ഗ്രസിനും മുന്നണിക്കും ആശ്വാസം നൽകുന്നുണ്ട്. രാഷ്ട്രീയമുതലെടുപ്പ് ലക്ഷ്യമിട്ട് വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി ബോധപൂർവം അനാവശ്യനീക്കം നടത്തിയെന്ന വാദമായിരിക്കും അവർ ഉയര്‍ത്തുക. സോളാർ കമീഷൻ സ്വന്തം നിലയിൽ ഉത്തരവിറക്കി അന്വേഷണപരിധി വിപുലീകരിച്ച് നിയമം ലംഘിച്ചുവെന്ന വാദവും അവർ ഉയർത്തിക്കാട്ടും.
ജുഡീഷൽ കമീഷനുകളുടെ റിപ്പോർട്ട് കേവലം വസ്തുതാവിവരണം മാത്രമാണെന്നും മറിച്ച് നിയമപ്രാബല്യം ഇല്ലാത്തതിനാൽ അതിെല നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് മുന്നോട്ടുപോകാൻ കഴിയിെല്ലന്നും ആണ് ജസ്റ്റിസ് പസായത്തിൽനിന്ന് സർക്കാറിന് ലഭിച്ചിട്ടുള്ള നിയമോപദേശം. കൂത്തുപ്പറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിെൻറ കാര്യത്തിൽ കോടതി നടത്തിയിട്ടുള്ള പരാമർശങ്ങളും നിയമോപദേശത്തിൽ ജസ്റ്റിസ് പസായത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.