യു.ഡി.എഫിന് 17 സീറ്റെന്ന് ലീഗിൻെറ വിലയിരുത്തൽ
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 17 സീറ്റുകളിൽ വിജയം ഉറപ്പെന്നും ശക്തമായ മത്സരം നടന്ന മൂ ന്നിടങ്ങളിൽ വിജയസാധ്യതയുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി വിലയിരുത്തൽ. 20 സീറ്റും നേടിയാൽ അത ്ഭുതപ്പെടാനില്ലെന്നും എൻ.ഡി.എക്ക് ഒരു സീറ്റുേപാലും കിട്ടില്ലെന്നും യോഗത്തിനുശേഷം നേതാക്കൾ വാർത്തസമ്മേ ളനത്തിൽ പറഞ്ഞു. പിന്നാക്ക, ന്യൂനപക്ഷ വോട്ടുകൾ ഏകീകൃതമായി യു.ഡി.എഫിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ബി.ജെ.പിയെ തടയ ിടാൻ അവർ യു.ഡി.എഫിനെ ആശ്രയിച്ചു. ശബരിമല വിഷയത്തിൽ സി.പി.എമ്മിൽനിന്ന് വോട്ട് ചോർന്നെന്നും ലീഗ് നേതാക്കൾ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് മത്സരിച്ച രണ്ടു സീറ്റിലും ജയിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് 2,10,000 മുതൽ രണ്ടരലക്ഷം വരെ വോട്ടുകൾക്ക് ജയിക്കുമെന്നാണ് പാർട്ടി ഉറപ്പിക്കുന്നത്. പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീർ 70,000 മുതൽ 75,000 വരെ വോട്ടിനായിരിക്കും ജയിക്കുകയെന്നും യോഗം വിലയിരുത്തി. രണ്ടുലക്ഷത്തിനും രണ്ടരലക്ഷത്തിനും ഇടയിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വയനാട്ടിൽ രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ. ഇത് മൂന്നുലക്ഷം വരെയാകാം. രാഷ്ട്രീയ വോട്ടുകൾ മാത്രം കണക്കാക്കിയുള്ള വിലയിരുത്തലാണിത്. യു.ഡി.എഫിന് അനുകൂലമായി വൻ തരംഗമുണ്ടായാൽ എല്ലായിടത്തും ഭൂരിപക്ഷം ഇനിയും കൂടും. ലീഗിനെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായടക്കം നടത്തിയ കള്ളപ്രചാരണങ്ങൾ തെറ്റായിരുന്നെന്ന് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വൻ വിജയത്തോടെ വ്യക്തമാകുമെന്ന് നേതാക്കൾ പറഞ്ഞു.
രാഹുലിെൻറ വരവ് തെക്കെ ഇന്ത്യയിൽ ഗുണകരമായെന്നാണ് ലീഗ് വിലയിരുത്തുന്നത്. ബി.ജെ.പിക്കു ബദലായി കോൺഗ്രസിനെയും രാഹുലിനെയുമാണ് ജനങ്ങൾ കാണുന്നത്. ചെറുപ്പക്കാരുടെ പിന്തുണയും രാഹുലിനാണ്. അദ്ദേഹം നൽകിയ ആവേശത്തിനൊപ്പം യു.ഡി.എഫിലെ ഘടക കക്ഷികളുടെ ശക്തവും കൂട്ടായതുമായ പ്രവർത്തനം പ്രചാരണത്തിൽ പ്രതിഫലിച്ചെന്ന് ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി. കോഴിക്കോട്ടും വടകരയിലും യു.ഡി.എഫ് നല്ലരീതിയിൽ പ്രവർത്തിച്ചു. ഒരു പാളിച്ചയുമുണ്ടായില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫിന് ‘സ്റ്റാർട്ടിങ് ട്രബ്ൾ’ പതിവാണ്. അവസാനമാണ് കാര്യങ്ങൾ ശരിയാവുന്നത്. പിന്നീട് എൽ.ഡി.എഫിന് ഒാടിയെത്താൻ കഴിയാറില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
ബി.ജെ.പി, യു.ഡി.എഫിന് വോട്ട് കച്ചവടം നടത്തിയെന്ന സി.പി.എം ആരോപണം ലീഗ് നേതാക്കൾ തള്ളി. ലീഗ് നേതാവ് ഉദുമയിൽ കള്ളവോട്ട് ചെയ്തെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കെട്ട. ജനാധിപത്യത്തെ പരിഹാസ്യമാക്കുന്ന നടപടിയാണ് കള്ളേവാട്ട്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് ഒാഫിസർ അലസത കാണിച്ചെന്ന് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി െക.പി.എ. മജീദും വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു. പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷനായിരുന്നു.
‘തീവ്രവാദത്തെ ഒറ്റക്കെട്ടായി നേരിടണം’
തീവ്രവാദ പ്രവർത്തനത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി. മനുഷ്യമനഃസാക്ഷിയെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ് ശ്രീലങ്കയിലെ ചർച്ചുകളിലെ സ്ഫോടന പരമ്പര. ഇത്തരം തീവ്രവാദങ്ങൾക്ക് മതവുമായി ബന്ധമില്ല. ദുരന്തത്തിൽ അമർഷം രേഖപ്പെടുത്തുന്നു.
തീവ്രവാദത്തിനെതിരെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന് യോഗം പ്രമേയത്തിലൂടെ അഭ്യർഥിച്ചു. ഇന്ത്യൻ ജനാധിപത്യം വെല്ലുവിളി നേരിടുന്ന അവസരത്തിൽ കേരളത്തിൽ സംഘടിതമായി നടന്ന കള്ളവോട്ട് സംഭവത്തിൽ ലീഗ് പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.