നിഷയെ ഒഴിവാക്കിയത് യു.ഡി.എഫ് സമ്മർദത്തിെനാടുവിൽ
text_fieldsകോട്ടയം: കെ.എം. മാണിയുടെ പിൻഗാമിയായി പാലായിൽ നിഷ ജോസ് കെ. മാണിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു അവസാന നിമിഷംവരെ ജോസ് വിഭാഗമെങ്കിലും യു.ഡി.എഫ് സമ്മർദം മൂലം പിന്മാറേണ്ടി വന്നു. തുടക്കം മുതൽ നിഷ സ്ഥാനാർഥിയാകുന്നതിനെ എതിർക്കുന്ന നിലപാടാണ് ജോസഫ് വിഭാഗം സ്വീകരിച്ചത്. പരസ്യമായി നിഷയെ തള്ളിയതിെനാപ്പം യു.ഡി.എഫ് നേതൃത്വത്തെയും ജോസഫ് എതിർപ്പ് അറിയിച്ചിരുന്നു. നിഷക്ക് ചിഹ്നം അനുവദിക്കാനില്ലെന്ന് യു.ഡി.എഫ് നേതാക്കളെ അറിയിച്ച ജോസഫ്, വിട്ടുവീഴ്ചക്കില്ലെന്നും വ്യക്തമാക്കി.
ഇതിനുപിന്നാലെ, ചിഹ്നം തരാൻ ജോസഫ് തയാറായില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാനും മടിക്കില്ലെന്നാണ് ജോസ് വിഭാഗം യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു. ജോസഫ് അനാവശ്യ വിവാദങ്ങൾ തുടർന്നാൽ സ്വതന്ത്രരായി മത്സരിക്കുമെന്ന മുന്നറിയിപ്പും ജോസ് പക്ഷം നൽകി. കൂടുതൽ തർക്കങ്ങളിലേക്ക് പോകരുതെന്ന് നിർദേശിച്ച യു.ഡി.എഫ് നേതാക്കൾ, വിവാദങ്ങൾ അവസാനിപ്പിക്കാൻ പൊതുസ്വതന്ത്രനെന്ന നിർദേശം മുന്നോട്ടുവെച്ചു. ഇതിനിടെ പി.െക. കുഞ്ഞാലിക്കുട്ടി ഇരുവിഭാഗവുമായി ആശയവിനിമയവും നടത്തി.
കുടുംബത്തില്‍നിന്ന് ഒരാള്‍ സ്ഥാനാര്‍ഥിയാകേണ്ടതില്ലെന്ന് ജോസ് അറിയിച്ചിരുന്നതായി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ രൂപവത്കരിച്ച ഏഴംഗ ഉപസമിതിയുടെ കൺവീനർ തോമസ് ചാഴികാടന്‍ പറഞ്ഞു. പിന്നീട് നിഷ സ്ഥാനാർഥിയാകില്ലെന്നും ഇക്കാര്യം രണ്ട് ദിവസം മുമ്പുതന്നെ ഉപസമിതിയെ അറിയിച്ചിരുന്നതായും ജോസും വ്യക്തമാക്കി. ഞായറാഴ്ച രാവിലെ മുതൽ ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ജോസഫുമായും ജോസുമായും നിരന്തരം ആശയവിനിമയത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.