മുന്നണികൾക്ക് വെല്ലുവിളിയായി തദ്ദേശ തെരഞ്ഞെടുപ്പ്
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ കടന്നുവരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും ബി.ജെ.പിക്കും വെല്ലുവിളിയാവുന്നു. രാജ്യത്തും പുറത്തും മാതൃകയായി ഉയർത്തപ്പെട്ട പ്രതിരോധ പ്രവർത്തനമെന്ന മുഖ്യമന്ത്രിയുടെ മേന്മയാണ് എൽ.ഡി.എഫിെൻറ മേൽെക്കെ. സമൂഹ അടക്കള സജ്ജമാക്കിയും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള ധനസഹായം, അവശ്യ സാധന കിറ്റ് വിതരണം വഴിയും അവർ മുന്നിലുണ്ട്. പക്ഷേ, സ്പ്രിൻക്ലർ വിവാദത്തിലും സാലറി ചലഞ്ച് ഉത്തരവിലും ഇടറി. കോടതിയിൽനിന്ന് ലഭിച്ച ആനുകൂല്യത്തിലാണ് പ്രതീക്ഷ.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉൾപ്പെടെ സംഘടനപരമായി തയാറാണ് മുന്നണി. ഭരണാനുകൂല സർക്കാർ ജീവനക്കാർക്കിടയിൽ സാലറി ചലഞ്ചിനോടുള്ള എതിർപ്പ് അലട്ടുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിവരുന്നവർ അതിർത്തിയിൽ അനുഭവിക്കുന്ന കഷ്ടത തിരിച്ചടിയായേക്കുമെന്നും ആശങ്കയുണ്ട്. പ്രവാസി പുനരധിവാസവും സംസ്ഥാനത്തിെൻറ ധനകാര്യ തകർച്ചയും തൊഴിലില്ലായ്മയുമാകും മുന്നണിയുടെ യഥാർഥ വെല്ലുവിളി.
സംഘടന മുന്നൊരുക്കം ഇല്ലാതെ തെരഞ്ഞെടുപ്പ് മുന്നിൽ വന്ന് നിൽക്കുന്നതാണ് യു.ഡി.എഫിെൻറയും കോൺഗ്രസിെൻറയും വെലുവിളി. ബൂത്ത് കമ്മിറ്റികൾ പൂർണമായി വാർഡ് കമ്മിറ്റികളായിട്ടില്ല. കെ.പി.സി.സി ഭാരവാഹികൾക്ക് ജില്ലകളുടെ ചുമതല നൽകിയിട്ടില്ല. ഡി.സി.സിയുടെ ചുമതല ഒന്നിൽ കൂടുതൽ പേർെക്കന്ന സ്ഥിതിവിശേഷം തിരിച്ചടിയാവുമെന്നും ആശങ്കയുണ്ട്. കോവിഡിൽ എന്ത് സമീപനം വേണം എന്നതിലെ നേതൃത്വത്തിലെ യോജിപ്പില്ലായ്മ താഴെത്തട്ടുവരെ ഗ്രൂപ് അതീതമായി പ്രതിഫലിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ ഭരണമുണ്ടായിട്ടും സമൂഹ അടുക്കള നടത്തിപ്പിലും പിന്നാക്കമായി.
പ്രതിപക്ഷനേതാവ് ഉയർത്തിയ സ്പ്രിൻക്ലർ വിഷയം വേണ്ടത്ര മുന്നോട്ട് കൊണ്ടുപോയിെല്ലന്ന ആക്ഷേപം െഎ ഗ്രൂപ്പിനുണ്ട്. വാളയാറിൽ കുടുങ്ങിയ മലയാളികളുടെ വിഷയത്തിൽ ഇടപെട്ട അഞ്ച് എം.എൽ.എമാർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നതിലെ പരാജയവും പാർട്ടിയിൽ ചർച്ചയാണ്. സർക്കാറിനോടുള്ള സഹകരണത്തിലും വിമർശനത്തിലും സമീകൃത നിലപാട് ഇല്ലെങ്കിൽ ഒറ്റപ്പെടുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്. കേന്ദ്രത്തിൽ ഭരണമുണ്ടായിട്ടും പ്രവാസികളുടെ മടങ്ങിവരവിൽ പോലും ഗുണപരമായ ഇടപെടൽ നടത്താൻ കഴിഞ്ഞില്ലെന്ന വിമർശമാണ് ബി.ജെ.പിക്കുള്ളിൽ. സർക്കാറിന് തുടക്കത്തിലേ പരസ്യപിന്തുണ നൽകിയ സംസ്ഥാന പ്രസിഡൻറ് ഇടത്വിരുദ്ധ േവാട്ട് പോലും നഷ്ടമാക്കിയെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.