‘കരിങ്കാലി’കള്‍ വാഴും കളത്തില്‍ ചിത്രം അവ്യക്തം
text_fieldsഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവചനം പൊതുവില്‍ അത്ര ദുഷ്കരമല്ല. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മാറിമാറി പരീക്ഷിക്കുന്നതാണ് പതിവ്. പക്ഷേ, ഇക്കുറി അങ്ങനെ ഉറപ്പിക്കാനാകില്ല. എങ്കിലും നരേന്ദ്ര മോദിയുടെയും ഹരീഷ് റാവത്തിന്‍െറയും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കമുണ്ട്.
പ്രവചനം സങ്കീര്‍ണമാക്കുന്ന കാരണം പലതാണ്. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ കുഴക്കിയ കാലുമാറ്റങ്ങളുടെ പരമ്പരയാണ് ഒന്ന്. കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി വന്ന 12 എം.എല്‍.എമാരാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നത്.
ബി.ജെ.പി എം.എല്‍.എമാരില്‍ മൂന്നുപേര്‍ കൈപ്പത്തി ചിഹ്നത്തിലും മത്സരിക്കുന്നു. കാലുമാറ്റക്കാര്‍ സീറ്റു നേടിയപ്പോള്‍ അതു കാത്തിരുന്നവര്‍ വിമത സ്ഥാനാര്‍ഥികളായി. അങ്ങനെ കാലുമാറ്റവും വിമത ശല്യവും കലക്കി മറിച്ച കളത്തില്‍ അടിയൊഴുക്ക് എന്താകുമെന്ന് ഇരുപക്ഷത്തിനും ഉറപ്പിച്ച് ഒന്നും പറയാനാകുന്നില്ല. ഹരീഷ് റാവത്ത് സര്‍ക്കാറിനെതിരെ ഒരു വര്‍ഷം മുമ്പു നടന്ന അട്ടിമറി നീക്കത്തിന്‍െറ പ്രതിഫലനങ്ങളാണ് പ്രവചനം ദുഷ്കരമാക്കുന്ന മറ്റൊരു കാരണം. കോണ്‍ഗ്രസിലെ വിമതരെ കൂടെ നിര്‍ത്തി ഭരണം പിടിക്കാനായിരുന്ന നരേന്ദ്ര മോദി - അമിത് ഷാ കൂട്ടുകെട്ടിന്‍െറ ശ്രമം. അത് കോടതി ഇടപെടലില്‍ പൊളിഞ്ഞതോടെ റാവത്തിന് ‘രക്തസാക്ഷി’ പരിവേഷമായി.
അഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ആദ്യത്തെ രണ്ടര വര്‍ഷം വിജയ് ബഹുഗുണയായിരുന്നു മുഖ്യമന്ത്രി. അത്രയും കൊണ്ടുതന്നെ ജനങ്ങളെ വെറുപ്പിക്കുന്നതില്‍ ബഹുഗുണ സര്‍ക്കാര്‍ വിജയിച്ചിരുന്നു. തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളില്‍ പ്രതിച്ഛായ തകര്‍ന്ന വേളയിലാണ് 2013ല്‍ സംസ്ഥാന കണ്ട ഏറ്റവും വലിയ പ്രളയവും സംഭവിച്ചത്. അത് നേരിടുന്നതിലും പരാജയമായതോടെ വിജയ് ബഹുഗുണ സര്‍ക്കാറിനെ മാറ്റാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് നിര്‍ബന്ധിതരാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.