വടകരയങ്കം: ജയരാജൻ x മുരളി
text_fieldsകടത്തനാടന്‍ രാഷ്ട്രീയക്കളരിയില്‍ കൈമെയ് മറന്ന് പോരടിക്കുകയാണ് മുന്നണിക ൾ. അങ്കക്കലിയില്‍ മുഴുകിയ വടകര ഇത്തവണയും സംസ്ഥാനത്തെ രാഷ്ട്രീയ ചൂടുകൂടിയ മണ്ഡല മാണ്. സ്ഥാനാർഥിനിര്‍ണയം എങ്ങുമത്തൊതെ വന്നതോടെ നിരാശരായ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ക്ക് ‘ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം കിട്ടിയ’പോലെയായിരുന്നു കെ. മുരളീധരെൻറ സ് ഥാനാർഥിത്വം. എന്നാല്‍, നേരേത്ത കളത്തിലിറങ്ങി പ്രചാരണത്തില്‍ ബഹുദൂരം മുന്നേറിയിര ിക്കുകയാണ് ഇടതുമുന്നണി സ്ഥാനാർഥി പി. ജയരാജന്.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ വട കര മണ്ഡലത്തിെൻറ ചുക്കാന്പിടിച്ചതിെൻറ തഴക്കം ജയരാജനു കൂട്ടുണ്ട്. മുരളീധരനും സ്വന്തം തട്ടകം പോലെയാണ് വടകര. ഡി.ഐ.സി രൂപവത്കരിച്ചപ്പോഴുള്പ്പെടെ വടകര മേഖലയിലുണ്ടായ സ്വാധീനം ഇതിെൻറ തെളിവാണ്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മത്സരിച്ചതിെൻറ കരുത്തുമായാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് വീണ്ടും എൻ.ഡി.എ സ്ഥാനാർഥിയാവുന്നത്. മണ്ഡലത്തില്‍ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം നടത്തി എസ്.ഡി.പി.ഐ സ്ഥാനാർഥി മുസ്തഫ കൊമ്മേരിയും പ്രചാരണരംഗത്തുണ്ട്.
വീറും വാശിയും
കഴിഞ്ഞ രണ്ടു തവണയായി കൈവിട്ട വടകര എളുപ്പം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലുമായാണ് ഇടതു മുന്നണി നേരേത്ത പ്രചാരണം ആരംഭിച്ചത്. സിറ്റിങ് എം.പി മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി പ്രസിഡൻറായതോടെ, ഇനി മത്സരിക്കാനില്ലെന്ന് അറിയിച്ചു. പിന്നീട്, മണ്ഡലം അടിയറവെക്കുന്ന രീതിയില്‍ ചിലരെ സ്ഥാനാർഥിയാക്കുമെന്ന് വാര്‍ത്ത പരന്നു. ഒടുവിൽ, കെ. മുരളീധരെൻറ സ്ഥാനാർഥിപ്രഖ്യാപനം വന്നതോടെ കാര്യങ്ങള്‍ മാറി. കൈവിട്ടുവെന്ന് കരുതിയ വീറും വാശിയും തിരികെ കിട്ടി. അക്രമരാഷ്ട്രീയവും ജനാധിപത്യവും തമ്മിലാണ് വടകരയിലെ മത്സരമെന്നാണ് യു.ഡി.എഫ് പ്രചാരണം. എന്നാൽ, അക്രമരാഷ്ട്രീയത്തിെൻറ ഇരയെന്ന വിശേഷണത്തോടെയാണ് എൽ.ഡി.എഫ് പി. ജയരാജനെ അവതരിപ്പിക്കുന്നത്. ഇതിനിടെ, പ്രചാരണത്തിനൊപ്പം ജനസേവനവും നടത്തിയാണ് ജയരാജെൻറ മുന്നേറ്റം. ഇതിനായി, ഇടത് യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ യൂത്ത് ബ്രിഗേഡ് രൂപവത്കരിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് ജയരാജനെ സ്ഥാനാർഥിയാക്കിയതോടെ വടകരയില്‍ ആർ.എം.പി.ഐക്ക് അഭിമാന പോരാട്ടമായി. ജയരാജെൻറ തോല്‍വി എന്നതില്‍ കവിഞ്ഞ് മറ്റൊരു രാഷ്ട്രീയവും വടകരയിലില്ലെന്നാണിവരുടെ വാദം. ഇതോടെയാണ്, യു.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കിയത്. 2009ല്‍ ആർ.എം.പി.ഐ സ്ഥാപകനേതാവ് ടി.പി. ചന്ദ്രശേഖരന് 21, 833 വോട്ട് ലഭിച്ചു. 2014ല്‍ അഡ്വ. പി. കുമാരന്‍കുട്ടിക്ക് 17,229 വോട്ടും 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ.കെ. രമ 20,504 വോട്ടുമാണ് സ്വന്തമാക്കിയത്. ഇത്തവണ ഈ വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കും. ഇതേസമയം 2009 മുതല്‍ യു.ഡി.എഫിെൻറ ഭാഗമായ എൽ.ജെ.ഡി, ഇടതുപാളയത്തില്‍ തിരിെച്ചത്തി. മണ്ഡലത്തില്‍ 70,000 ത്തിലേറെ വോട്ട് എൽ.ജെ.ഡിക്കുണ്ടെന്നാണ് പറയുന്നത്. ആർ.എം.പി.ഐ സാന്നിധ്യം മുതല്‍കൂട്ടായി യു.ഡി.എഫ് കരുതുമ്പോള്‍ എൽ.ജെ.ഡിയുടെ തിരിച്ചുവരവ് കരുത്താകുമെന്ന് എൽ.ഡി.എഫും കരുതുന്നു. ഇതിനിടെ, വെല്‍ഫെയർ പാര്‍ട്ടിയും യു.ഡി.എഫിനുവേണ്ടി സജീവമായി രംഗത്തുണ്ട്. ആത്മവിശ്വാസത്തിെൻറ കാര്യത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
എന്നാൽ, നിഷ്പക്ഷ വോട്ടുകളുടെ ചാഞ്ചാട്ടത്തിലാണ് ശ്രദ്ധയൂന്നുന്നത്. 2009ലെ രാഷ്ട്രീയ സാഹചര്യമല്ല വടകരയിലേതെന്ന് എൽ.ഡി.എഫ് ചെയര്മാന് മനയത്ത് ചന്ദ്രന് പറഞ്ഞു. നിലവില്‍ ഏഴു നിയോജക മണ്ഡലങ്ങളില്‍ ആറും എൽ.ഡി.എഫിേൻറതാണ്. നിയമസഭ മണ്ഡലങ്ങളുടെ കണക്കെടുത്താല്‍ നിലവില്‍ 76,000 വോട്ടിെൻറ ഭൂരിപക്ഷമുണ്ട്. ഒപ്പം, എൽ.ജെ.ഡിയുടെ വോട്ടുകൂടി വരുമ്പോള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മനയത്ത് ചന്ദ്രന് പറയുന്നു.
വടകരയിലേത് നാടിെൻറ സമാധാനത്തിനായുള്ള പോരാട്ടമാണെന്നും കണക്കുകള്‍ കൊണ്ടല്ല മണ്ഡലഗതിയെ വിലയിരുത്തേണ്ടതെന്നും യു.ഡി.എഫ് ചെയര്മാന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യം ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.