തെങ്ങുകയറ്റത്തൊഴിലാളി സമരകാലത്ത് സി.പി.ഐക്കാർ അക്രമിച്ചു- തുറന്ന് പറഞ്ഞ് വൈക്കം വിശ്വൻ
text_fieldsകോഴിക്കോട്: തെങ്ങുകയറ്റത്തൊഴിലാളികളുടെ സമരം നടന്ന സമയത്ത് സി.പി.ഐക്കാരിൽ നിന്നുണ്ടായ ആക്രമണം തുറന്നു പറഞ്ഞ് ഇടതുപക്ഷ നേതാവും മുൻ എൽ.ഡി.എഫ് കൺവീനറുമായ വൈക്ക വിശ്വൻ. മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന ഓർമകളിലാണ് വൈക്കം വിശ്വം അക്രമിക്കപ്പെട്ടത് വിവരിക്കുന്നത്. തിങ്കളാഴ്ചയാണ് ആഴ്ചപ്പതിപ്പ് വിപണിയിലെത്തുന്നത്.
“1972ൽ ആയിരുന്നു സി.പി.ഐക്കാരുടെ ആക്രമണം. തിരുവനന്തപുരം ലോ കോളജിൽ ഒരു വർഷം പഠിച്ചശേഷം എറണാകുളം ലോ കോളജിലേക്കുമാറിയിരുന്നു. തെങ്ങുകയറ്റത്തൊഴിലാളികളുടെ സമരം കൊടുമ്പിരികൊണ്ട സമയം. കോളജിൽ പരീക്ഷ അടുത്ത സമയവും. ഗൗരീദാസൻ നായരുടെ അനുജൻ സോമചൂഡെൻറ വിവാഹമാണ്. വിവാഹത്തലേന്നു സോമചൂഡെൻറ വീട്ടിൽ എത്താനായി വൈക്കത്തുനിന്ന് ബസിൽ കയറിയതാണ് പി.എസ്. കാർത്തികേയനും വി.കെ. ഗോപിനാഥനും ഞാനും. വടയാർ പാലത്തിന് അപ്പുറം സി.പി.ഐക്കാർ ബസ് തടഞ്ഞു. ബസിനുള്ളിലേക്ക് അക്രമികൾ ഇരച്ചുകയറി. യാത്രക്കാർ ജീവനുംകൊണ്ട് ഓടി. ഗോപിക്കു പിന്നിൽനിന്നു കുത്തേറ്റു. രക്തം ബസിനുള്ളിൽ ചിതറി. ഈ രക്തത്തിലേക്കാണു ഞാൻ അടിയേറ്റു വീണത്. അതിക്രൂരമർദനമാണ് നടന്നത്. മൂന്നു പേർക്കും ബോധം നഷ്ടപ്പെട്ടു...” വൈക്കം വിശ്വം വിവരിക്കുന്നു.
“റോഡ് പണിക്ക് മെറ്റൽ അടിക്കാൻ ഇറക്കിയിട്ട പാറയിൽ (കരിങ്കല്ല്) ഒന്ന് എടുത്ത് എെൻറ േബാധമറ്റ ശരീരത്തിനുമുകളിൽ െവച്ചിട്ട് അവർ അതിൽ എഴുതി, ‘ഈ ആത്മാവിനു കൂട്ടായിരിക്കട്ടെ’.” ഏറെ വൈകാരികമായാണ് ഈ കാര്യങ്ങളെല്ലാം വിശ്വൻ തുറന്നു പറയുന്നുത്. അടിയന്തരാവസ്ഥക്കാലത്തെ പ്രവർത്തനവും അദ്ദേഹം വിവരിക്കുന്നു. ഇ.എം.എസ്, നായനാർ, പിണറായി വിജയൻ തുടങ്ങിയ നേതാക്കളുമായുള്ള ബന്ധവും അദ്ദേഹം വിവരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.