Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസർക്കാരിന്റെ വാർഷിക...

സർക്കാരിന്റെ വാർഷിക ആഘോഷങ്ങളോട് പ്രതിപക്ഷം സഹകരിക്കില്ലെന്ന് വി.ഡി സതീശൻ

text_fields
bookmark_border
സർക്കാരിന്റെ വാർഷിക ആഘോഷങ്ങളോട് പ്രതിപക്ഷം  സഹകരിക്കില്ലെന്ന് വി.ഡി സതീശൻ
cancel

കൊച്ചി : സർക്കാരിന്റെ വാർഷിക ആഘോഷങ്ങളോട് പ്രതിപക്ഷം സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിണറായി സർക്കാർ സാധാരണക്കാരുടെ മേൽ കെട്ടിവച്ച അയ്യായിരത്തിൽ അധികം കോടിയുടെ നികുതിഭാരം ഇന്ന് മുതൽ നടപ്പാക്കുകയാണ്. യു.ഡി.എഫ് ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടും അനാസ്ഥ കൊണ്ടുമാണ് ചരിത്രത്തിൽ ഇല്ലാത്ത അധിക നികുതിഭാരം ജനങ്ങളുടെ മേൽ വരുന്നത്. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാകും. നികുതി പിരിക്കുന്നതിൽ സർക്കാർ പൂർണ പരാജയമായി. സർക്കാരിന്റെ പരാജയം സാധാരണക്കാരന് മേൽ കെട്ടിവയ്ക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇപ്പോൾ തന്നെ നാട്ടിൽ വിലകയറ്റം ഉണ്ട്.

സ്വാഭാവികവിലകയറ്റത്തിനൊപ്പം കൃത്രിമ വിലക്കയറ്റം കൂടി ഇന്ന് മുതൽ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഉടനീളം ജപ്തി നോട്ടീസുകൾ പ്രവഹിക്കുകയായിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ സാധാരണക്കാരൻ പ്രയാസപ്പെടുന്ന സമയത്ത് ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ പോലും സർക്കാർ തയാറായില്ല. അത് കൂടാതെയാണ് ജനങ്ങളുടെ മേൽ അധിക നികുതിഭാരം അടിച്ചേൽപിച്ചത്.

ജനജീവിതം കൂടുതൽ ദുസഹമാകുന്ന അതേ

ദിവസം തന്നെ സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾ തുടങ്ങുന്നു എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ ആഘോഷ പരിപാടികളോട് സഹകരിക്കില്ല. ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങളെ എത്തിച്ചിട്ടാണ് അഘോഷവും പരസ്യവുമായി സർക്കാർ ഇറങ്ങിയിരിക്കുന്നത്.

ട്രഷറി പൂട്ടുമെന്ന് പറഞ്ഞിട്ട് പൂട്ടിയില്ലല്ലോ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്നലെ ചോദിച്ചത്. ട്രഷറി പൂട്ടുന്നതിനേക്കാൾ ദയനീയമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഒരു പണവും കൊടുക്കാൻ പറ്റുന്നില്ല. മാർച്ച് 29 ന് അക്ഷരാർഥത്തിൽ ട്രഷറി പൂട്ടിയതാണ്. പാവപ്പെട്ടവർക്ക് അർഹതപ്പെട്ട കോടി കണക്കിന് രൂപയാണ് കൊടുക്കാനുള്ളത്. നയാ പൈസ ഇല്ലാതെ, കടക്കെണി മറച്ച് വച്ചാണ് സർക്കാർ മുന്നോട് പോകുന്നത്. നികുതിക്കൊള്ളയാണ് നടക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷത്തിന് കഴിഞ്ഞു.

ക്രമസമാധാന തകർച്ച ,പിണറായി സർക്കാർ സാധാരണക്കാരുടെ മേൽ കെട്ടിവച്ച അയ്യായിരത്തിൽ അധികം കോടിയുടെ നികുതിഭാരം ഇന്ന് മുതൽ നടപ്പാക്കുകയാണ്. യു.ഡു.എഫ് ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് അധിക നികുതിഭാരം ജനങ്ങളുടെ മേൽ വരുന്നത്. നികുതി പിരിക്കുന്നതിൽ സർക്കാർ പൂർണ പരാജയമായി. സർക്കാരിന്റെ പരാജയം സാധാരണക്കാരന് മേൽ കെട്ടിവക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾ ഇന്ന് തന്നെ തുടങ്ങുന്നു എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ ആഘോഷ പരിപാടികളോട് സഹകരിക്കില്ല. പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ, പിൻവാതിൽ നിയമങ്ങൾ അങ്ങനെ രണ്ട് വർഷം കൊണ്ട് ജനങ്ങളാൽ വെറുക്കുന്ന ഒരു സർക്കാരായി പിണറായി സർക്കാർ മാറിയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VD Satheesangovernment's annual celebrations
News Summary - VD Satheesan said that Ksham will not cooperate with the government's annual celebrations
Next Story