കേരള സ്റ്റോറി സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണമെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: കേരള സ്റ്റോറി സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആ ചൂണ്ടയിൽ വീഴരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ആകെ19 സീറ്റിൽ മാത്രം മത്സരിക്കുന്ന സി.പി.എം ആണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. അധികാരത്തില്‍ വന്നാൽ യു.എ.പി.എ നിയമം പിന്‍വലിക്കുമെന്നാണ് പറയുന്നത്. കരിനിയമമെന്ന് പുറത്ത് പ്രസംഗിക്കുന്ന പിണറായി വിജയനല്ലേ 2016 മുതല്‍ 2021 വരെ 145 പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത്.
ഇന്ത്യയില്‍ ആദ്യമായി യു.എ.പി.എ കേസെടുത്ത സംസ്ഥാനമാണ് കേരളം. റിയാസ് മൗലവിയെ കൊന്ന ആര്‍.എസ്.എസുകാര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ നിയമത്തിന് എതിരാണെന്ന നിലപാടെടുത്ത ആളാണ് പിണറായി വിജയന്‍. ആര്‍.എസ്.എസുകാര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ മാത്രമെ പിണറായിക്ക് മടിയുള്ളൂ. പുസ്തകം വായിച്ചതിന്റെ പേരില്‍ അലനെയും താഹയെയും ജയിലില്‍ ഇടാന്‍ പിണറായിക്ക് ഒരു മടിയുമില്ലായിരുന്നു. പിണറായി പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണ്.
കാപട്യത്തിന്റെ പേരാണ് പിണറായി വിജയന്‍. പൗരത്വ ഭേദഗതിയിൽ മാത്രം ചർച്ച ഒതുക്കാം എന്ന് പിണറായി കരുതേണ്ട. സി.എ.എക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങൾക്കെതിരെ ചുമത്തിയ കേസുകൾ ആദ്യം പിൻവലിക്കട്ടെ. സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോ എന്ന് പിണറായി വ്യക്തമാക്കണം. സാമൂഹ്യ ക്ഷേമ പെൻഷൻ അവകാശമല്ലെന്നാണ് കോടതിയിൽ സർക്കാർ നിലപാടെടുത്തത്.
അനിൽ ആന്റണിക്കെതിരെ എ.കെ ആന്റണി സ്വീകരിച്ചത് മഹിതമായ നിലപാടാണ്. അദ്ദേഹത്തെ ചെളിവാരി അറിയാൻ ആരും നോക്കേണ്ട. മത-ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള നിലപാട് പ്രകടനപത്രിയിൽ കോൺഗ്രസ് കൃത്യമായി പറയുന്നുണ്ടെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.